Latest News

അനൂപ് മേനോന്‍ ചിത്രത്തിലുടെ ബിഗ് ബോസ് താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ലയിലൂടെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് താരം; ചിത്രത്തില്‍ അജു വര്‍ഗീസും 

Malayalilife
അനൂപ് മേനോന്‍ ചിത്രത്തിലുടെ ബിഗ് ബോസ് താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ലയിലൂടെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് താരം; ചിത്രത്തില്‍ അജു വര്‍ഗീസും 

ബിഗ്‌ബോസ് സീസണ്‍ നാല് വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ നായിക ആകുന്നു. 'ഓ സിന്‍ഡ്രെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജു വര്‍?ഗീസും കഥാപാത്രമായി എത്തുന്നു. അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. 

കാണാകണ്‍മണി എന്ന സീരിയലൂടെയാണ് ദില്‍ഷ അഭിനയരംഗത്തേക്ക് എത്തുന്നത്. റെണോലസ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഓ... സിന്‍ഡ്രല്ല അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് നിര്‍മ്മാണം. അജുവര്‍ഗീസ് ആണ് മറ്റൊരു പ്രധാന താരം. ദില്‍ഷയുടെ ചിത്രവുമായി ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 

ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം', എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.      

മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എന്‍.എം. ബാദുഷ, സയന്‍ ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട് ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മലയാളികള്‍ക്ക് ദില്‍ഷ ഏറെ സുപരിചിതയായി മാറി. പിന്നാലെ മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ദില്‍ഷ സ്വന്തമാക്കി. 

ഷോയ്ക്കിടയില്‍ സഹമത്സരാര്‍ത്ഥി റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു, എന്നാല്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദില്‍ഷ റോബിനോട് നോ പറഞ്ഞതിനെ തുടര്‍ന്ന് വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദില്‍ഷ ഇപ്പോള്‍. 

ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ഡാന്‍സ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദില്‍ഷ നേരത്തെ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്. 

 

dilsha prasannan movie first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES