നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പെഡ്രോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നടേഷ് ഹെഗ്ഡെയുടെ ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടുവച്ച് ദിലീപ് പോത്തന്‍. റിഷബ് ഷെട്ടി ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ സഹകരിക്കുന്ന വിവരം പ്രൊഡക്ഷന്‍ ഹൗസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിലീഷ് പോത്തനും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
വാഘച്ചിപാനി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ വാഘച്ചിപാനി എന്ന ഗ്രാമത്തിന്റെ പേരിലുള്ളതാണ് ചിത്രം. തിരക്കഥ നടേഷിന്റേതാണ്. രാജ് ബി. ഷെട്ടിയും ഗോപാല്‍ ഹെഗ്ഡെയും വാഘച്ചിപാനിയില്‍ അഭിനയിക്കുന്നുണ്ട്. പെഡ്രോയുടെ ഭാഗമായിരുന്നു ഇരുവരും.
റിഷബ് ആദ്യം ചിത്രത്തിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും 'കാന്താര'യുടെ സീക്വല്‍ ഒരുക്കുന്ന തിരക്കുകളില്‍ പ്രൊജക്റ്റില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 'കാപ്പ'യാണ് മലയാളത്തില്‍ ദിലീഷ് പോത്തന്‍ അഭിനയിച്ച അവസാന ചിത്രം. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'തങ്കവും തിയേറ്ററുകളില്‍ എത്തി.