ശ്രീകുമാര്‍ മേനോനും ദിലീപും തമ്മിലുള്ള ശത്രുത സിനിമാലോകത്ത് പരസ്യമാണ്. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു മഞ്ജു ദിലീപുമായി പിരിഞ്ഞ് സിനിമയില്‍ തിരിച്ച് വരവ് നടത്തിയത്. തുടര്‍ന്ന് മഞ്ജുവും ശ്രീകുമാറും അടുപ്പത്തിലാണെന്നും ഇരുവരും കല്യാണം കഴിക്കാന്‍ പോകുന്നുവെന്നും ഗോസിപ്പുകള്‍ എത്തിയിരുന്നു. രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാനിരുന്നതും ഇപ്പോള്‍ എംടി അതിനെതിരെ തിരക്കഥ തിരികേ വേണമെന്ന് പറഞ്ഞ് കേസ് നല്കിയതുമൊക്കെ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ ശ്രീകുമാര്‍ മേനോന് എട്ടിന്റെ പണി നല്കി ദിലീപ് രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
ഈ സാഹചര്യത്തിലാണ് രണ്ടാമൂഴം ഏറ്റെടുക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ നിലവില്‍ ചിത്രത്തിനായി കാസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരും ചിത്രത്തില്‍ നിന്നും പുറത്തായേക്കുമെന്നും സൂചനയുണ്ട്. മഞ്ജു തീര്‍ച്ചയായും പുറത്താകുമ്പോള്‍ മോഹന്‍ലാലും ഒപ്പം പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്.
എം.ടിയുടെ തിരക്കഥയില്‍ ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെക്കൊണ്ട് അവതരിപ്പിക്കുകയാണ് ദിലീപിന്റെ ലക്ഷ്യം. അതിനായി സുഹൃത്തായ മലയാളി വ്യവസായിയുടെ സഹായം ദിലീപ് തേടിയിട്ടുണ്ട്. അതേസമയം സംവിധായകനായി പ്രിയദര്ശന് എത്തുമെന്നും മോഹന്‍ലാല്‍ തന്നെ നായകാനുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് യാതോരു ഔദ്യോഗിക റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ല.