ദിലീപും ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ജാക്ക് ആന്‍ഡ് ഡാനിയല്‍' പ്രദര്‍ശനത്തിനൊരുങ്ങി. ദിലീപ് സിനിമകളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നര്‍മവും ആക്ഷനുമെല്ലാം സമം ചേര്‍ത്ത സിനിമയാകും ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. വെള്ളിത്തിരയില്‍ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി നടനുമായി നടത്തിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അഭിമുഖത്തിനിടെ കാവ്യ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും കുടുംബവിശേഷങ്ങളും നടന്‍ പങ്ക് വച്ചു.കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു 'തനിക്കറിയില്ല' എന്നാണ് ദിലീപ് മറുപടി നല്‍കിയത്. എന്നാല്‍ അതിനൊപ്പം 'താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും' ദിലീപ് വ്യക്തമാക്കി.
അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് തന്റേതെന്ന് ദിലീപ് പറഞ്ഞു. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കാണ് താനിടുക എന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് ഇടുമെന്നും ദിലീപ് പറയുന്നു. അഭിനയത്തില്‍ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാര്‍ക്ക് നല്‍കിയതെന്നും പരിശ്രമങ്ങള്‍ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.
സിഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി