ദിലീപിനെ നായകനായി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇക്കഴിഞ്ഞ ദിവസമാണ് നടക്കാവില്‍ വച്ചു നടന്നത്. ദിലീപിന്റെ 150-ാമത് ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. നായകനായി ദിലീപ് തന്നെവേണം എന്ന് താനും രചയിതാവ് ഷാരിസ് മുഹമ്മദും ആരംഭത്തില് തീരുമാനിച്ചിരുന്നു എന്ന് ലിസ്റ്റിന്‍ ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു,
ഇപ്പോളിതാ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുമെന്ന റിപ്പോര്‍്ട്ടാണ് പുറത്ത് വരുന്നത്. ഇതാദ്യമായാണ് ദിലീപും ധ്യാനും ഒരുമിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ നായിക പുതുമുഖം ആണ്. സിദ്ദിഖ്,ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ബിന്റോ സ്റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൂജാ ചടങ്ങില്‍ ബി . ഉണ്ണിക്കൃഷ്ണന്‍, സിബി മലയില്‍, എം. രഞ്ജിത്, സിയാദ് കോക്കര്‍, എബ്രഹാം മാത്യു, ഷീലു എബ്രഹാം,അനില്‍ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ജിബു ജേക്കബ് , ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ബെനിറ്റ ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. നിര്‍മ്മാതാവ് എബ്രഹാം മാത്യവും നടിയും ഭാര്യയുമായ ഷീലു എബ്രഹാമും ചേര്‍ന്ന് ക്ലാപ്പടിച്ചു.
എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് രചന നിര്‍വഹിക്കുന്ന ചിത്രമാണ്.ഛായാഗ്രഹണം രണ്‍ദിവെ, സംഗീതം സനല്‍ ദേവ്, എഡിറ്റര്‍ സാഗര്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍.