ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു ഹിറ്റ് ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് ഈ ചിത്രം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. ഗിരീഷ് പുത്തഞ്ചേരി, നാദിർഷാ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഇതിലെ പാട്ടുകൾ ഒക്കെ തന്നെ ഇന്നും ഹിറ്റാണ് എന്ന് നിസംശയം പറയാൻ കഴിയും. ഇന്നും ഒരു ഓളം തരുന്ന ഇതിലെ പാട്ടിന്റെ ആരാധകർക്ക് ഇന്നലെ ഒരു സന്തോഷ ദിവസം ആയിരുന്നു.
സിഐഡി മൂസയുടെ രണ്ടാം ഭാഗം ചർച്ചകളിൽ നിറയുമ്പോൾ പാട്ടിന്റെ കവർ സോങ് പങ്കുവച്ച് ദിലീപ് ഇന്നലെ എത്തിയിരുന്നു. ആദ്യഭാഗത്തെ വൻഹിറ്റായ കാടിറങ്ങി എന്ന പാട്ടിന്റെ കവർ സോങാണ് ഹരിശങ്കറും സംഘവും ഒരുക്കിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെ.എസ് ഹരിശങ്കർ പാടിയ പാട്ട് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഫ്ലാറ്റ് നമ്പർ 12 Bയിലേക്ക് അർജുൻ എന്ന നായയെ അന്വേഷിച്ച് അവസാനം ദിലീപ് എത്തുന്നതാണ് ഈ പാട്ടിന്റെ അവസാനം. ഇത് ആരാധകർക്ക് ഇത് ഒരു വിരുന്നു തന്നെയായിരുന്നു. നിരവധി മലയാള പാട്ടുകളിലൂടെ ഇപ്പോൾ പരിചിതനാണ് ഹരിശങ്കർ. വമ്പൻ വരവേൽപ്പാണ് ഈ ഗാനത്തിന് വേണ്ടി നടത്തിയത്. പാട് ഇട്ടു 15 മണിക്കൂറിനുള്ളിൽ 270 കെയോളം വ്യൂസ് ഇതിനു അയി കഴിഞ്ഞു. നിരവധി പേരാണ് കംമെന്റിൽ ദിലീപിന്റെ അവസാനത്തെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
മൂസ പുറത്തിറങ്ങി 17 വർഷം പിന്നിട്ട വേളയിൽ പ്രഖ്യാപനവുമായി എത്തിയിരിന്നു നടൻ ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോവുകയാണ് എന്ന പ്രഖ്യാപനമാണ് അന്ന് നടത്തിയത്. ലോക ആനിമേഷൻ ദിനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ടായിരുന്നു. അന്ന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നടത്തിയത്. എന്തായാലും എന്നത്തേയും സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.