ദിലീപ്- കാവ്യാമാധവന് താര ദമ്പതികളുടെ വിശേഷങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്.പൊതുപരിപാടികളില്‍ നിറ സാന്നിധ്യം ആയി ഇപ്പോള്‍ ഇരുവരും മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞവേളയില്‍ ക്യാമറ കണ്ണുകളില്‍ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോള്‍ പരിപാടികളില്‍ എത്തുമ്പോള്‍ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്. ഇപ്പോളിതാ താരങ്ങളുടെ പുതിയ വീഡിയോ വൈറലാവുകയാണ്.
ദിലീപിനും കാവ്യയ്ക്കും ഒപ്പം മഹാലക്ഷ്മിയും വീഡിയോയില്‍ കാണാം.വെള്ളയില്‍ പുള്ളിയുള്ള ടോപ്പും പാന്റുമാണ് മഹാലക്ഷ്മി ധരിച്ചിരുന്നത്. സ്കൂള്‍ ബാഗ് ഒക്കെ ഇട്ട് മിടുക്കി ആയാണ് മഹാലക്ഷ്മി ഉള്ളത്.ളരെ കാഷ്വല്‍ വേഷത്തിലാണ് ദിലീപും കാവ്യയും വീഡിയോയിലുള്ളത്. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം.മാമാട്ടി ആദ്യമായി സ്കൂളില്‍ പോയപ്പോഴുളള ചിത്രങ്ങളാണിവയെന്നും ആരാധകര്‍ പറയുന്നു.
വോയിസ് ഓഫ് സത്യനാഥന്, ബാന്ദ്ര തുടങ്ങിയ സിനിമകളുമായി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്.ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം.