ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി, നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജനഗണമനയുടെ തിരക്കഥാകൃത്ത് തന്നെയായ ഷാരിസ് മുഹമ്മദാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസും എത്തും. ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അടുത്ത ദിവസം അജു വര്‍ഗീസ് ജോയിന്‍ ചെയ്യും. ഫണ്‍ എന്റര്‍ടെയ്നറാണ്.
ഛായാഗ്രഹണം സുദീപ് ഇളമണ്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നിവിന്‍പോളി ചിത്രത്തിന്റെ ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. വിനയ് ഫോര്‍ട്ട്, സാനിയ അയ്യപ്പന്‍, മമിത ബൈജു, ആര്‍ഷ ബൈജു, വിജിലേഷ് എന്നിവരാണ് മറ്റു തരങ്ങള്‍. അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍ നടക്കും.
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് ഇപ്പോള്‍ തിയ്യേറ്ററുകളിലുള്ള നിവിന്‍ ചിത്രം. നിരവധി തവണ റിലീസ് മുടങ്ങിയ ചിത്രം നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയായിരുന്നു തുറമുഖവും വിതരണത്തിനെത്തിച്ചത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് യുഎഇയില്‍ പുരോഗമിക്കുകയാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍പ്കിചേഴ്സും ചേര്‍ന്ന് തന്നെയാണ് ചിത്രവും നിര്‍മിക്കുന്നത്.
ക്വീനിന് ശേഷം ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജനഗണമന. കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാ