Latest News

വിക്രം ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ധ്രുവനച്ചത്തിരം' റിലീസ് തീയതി പ്രഖ്യാപിച്ചു; ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നവംബര്‍ 24 തിയേറ്ററിലെത്തുമെന്ന് ഗൗതം മേനോന്‍

Malayalilife
വിക്രം ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ധ്രുവനച്ചത്തിരം' റിലീസ് തീയതി പ്രഖ്യാപിച്ചു; ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നവംബര്‍ 24 തിയേറ്ററിലെത്തുമെന്ന് ഗൗതം മേനോന്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗൗതം വാസുദേവ്  മേനോന്‍ സിനിമ 'ധ്രുവനച്ചത്തിര'ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം നവംബര്‍ 24 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു.

ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

dhruva natchathiram release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES