Latest News

ധനുഷ് വീണ്ടും സംവിധായകന്‍; നായകനായി അരുണ്‍ വിജയ്‌ക്കൊപ്പം നടനുമെത്തുമെന്ന് സൂചന

Malayalilife
 ധനുഷ് വീണ്ടും സംവിധായകന്‍; നായകനായി അരുണ്‍ വിജയ്‌ക്കൊപ്പം നടനുമെത്തുമെന്ന് സൂചന

നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകനായും ധനുഷ് പ്രേക്ഷകര്‍ക്ക് നിലവില്‍ പ്രതീക്ഷയാണ്. രായന്റെ വമ്പന്‍ വിജയം ഒരു സംവിധായകന്‍ എന്ന നിലയില്‍ ധനുഷിന് സ്വീകാര്യതയുണ്ടാക്കി യിരിക്കുന്നു. സംവിധായകനായി ധനുഷിന്റെ പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടും പ്രചരിക്കുകയാണ്. അരുണ്‍ വിജയ്‌യായിരിക്കും ഇനി ധനുഷിന്റെ സംവിധാനത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്തതായി ''നീക്ക്'' ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രമായി എത്താനുണ്ട്. അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ധനുഷും നിര്‍ണായക വേഷത്തിലുണ്ടാകും. രായനിലും ധനുഷ് നിര്‍ണായകമായ ഒരു കഥാപാത്രമായി ഉണ്ടായിരുന്നു. ആഗോളതലത്തില്‍ ധനുഷിന്റെ രായന്‍ 150 കോടി ക്ലബിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

ധനുഷ് രായന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടന്‍ ധനുഷ് പ്രിയങ്കരനായിരിക്കുന്നത്. രായന്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടന്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനും, വരലക്ഷ്മി ശരത്കുമാറും, ദുഷ്‌റ വിജയനും, എസ് ജെ സൂര്യയും, പ്രകാശ് രാജും, സെല്‍വരാഘവനുമാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read more topics: # ധനുഷ്
dhanus turns director again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക