Latest News

എഫ്.ഐ.ആര്‍ എന്ന ചിത്രം എഴുതി തുടങ്ങുന്ന സമയത്ത് മലയാളം അക്ഷരങ്ങളൊക്കെ മറന്നു പോയി; സീന്‍ നമ്പര്‍ വണ്‍ എന്ന് എഴുതണമെങ്കില്‍ സ എന്ന അക്ഷരം എങ്ങനെയാണ് അറിയാത്ത അവസ്ഥ; മദ്യമില്ലെങ്കില്‍ ഞാന്‍ അബ്നോര്‍മല്‍ ആകും എന്ന അവസ്ഥയിലായിരുന്നു അപ്പോള്‍; മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഡെന്നീസ് ജോസഫ് കടന്ന് പോയ അവസ്ഥകളെക്കുറിച്ച് പറയുമ്പോള്‍

Malayalilife
എഫ്.ഐ.ആര്‍ എന്ന ചിത്രം എഴുതി തുടങ്ങുന്ന സമയത്ത് മലയാളം അക്ഷരങ്ങളൊക്കെ മറന്നു പോയി; സീന്‍ നമ്പര്‍ വണ്‍ എന്ന് എഴുതണമെങ്കില്‍ സ എന്ന അക്ഷരം എങ്ങനെയാണ് അറിയാത്ത അവസ്ഥ; മദ്യമില്ലെങ്കില്‍ ഞാന്‍ അബ്നോര്‍മല്‍ ആകും എന്ന അവസ്ഥയിലായിരുന്നു അപ്പോള്‍; മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഡെന്നീസ് ജോസഫ് കടന്ന് പോയ അവസ്ഥകളെക്കുറിച്ച് പറയുമ്പോള്‍

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ പലതും ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലാണ് പിറന്നത്. മോഹന്‍ലാലിന് രാജാവിന്റെ മകനും മമ്മൂട്ടിക്ക് ന്യൂ ഡല്‍ഹിയും സമ്മാനിച്ച എഴുത്തുകാരന്‍. ഇരുവരുടെയും കരിയറിലെ നിര്‍ണായക വിജയങ്ങളില്‍ പലതും ഡെന്നിസിന്റെ രചനകളായിരുന്നു. തിരക്കഥാകൃത്തായും സംവിധായകനായും ഒരു കാലത്ത് മലയാള സിനിമയിലെ സുവര്‍ണ നക്ഷത്രമായിരുന്ന ഡെന്നിസ് ജോസഫ് ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുമ്പോള്‍ താന്‍ കടന്ന് പോയ അവസ്ഥകളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്.

കരിയറിന്റെ ഒരുഘട്ടത്തില്‍ അക്ഷരങ്ങള്‍ പോലും വഴങ്ങാത്ത അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു എന്നാണ് അഭിമുഖത്തിലൂടെ ഡെന്നിസ് തുറന്നു പറയുന്നത്. ഒരായിരം ന്യൂഡല്‍ഹി എഴുതാന്‍ മനസ് ആഗ്രഹിച്ചിരുന്നെങ്കിലും 'ന' എന്ന അക്ഷരം പോലും ഒരുഘട്ടത്തില്‍ തനിക്ക് വഴങ്ങിയിരുന്നില്ലെന്ന് ഡെന്നിസ് പറയുന്നു.

'എഫ്.ഐ.ആര്‍ എന്ന ചിത്രം എഴുതി തുടങ്ങുന്ന സമയമാണ്. 14 സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ദുരവസ്ഥയിലായി. മലയാളം അക്ഷരങ്ങളൊക്കെ മറന്നു പോയി. സീന്‍ നമ്പര്‍ വണ്‍ എന്ന് എഴുതണമെങ്കില്‍ സ എന്ന അക്ഷരം എങ്ങനെയാണ്, ന്‍ എങ്ങനെയാണ് എഴുതുന്നത് എന്നൊക്കെ ഓര്‍ക്കാന്‍ പറ്റാത്ത അവസ്ഥ. ഉടന്‍ തന്നെ ഞാന്‍ ഒരു പെഗ് കഴിക്കും. അപ്പോ സമനില കിട്ടും. അങ്ങനെ 24 മണിക്കൂറും മദ്യമില്ലെങ്കില്‍ ഞാന്‍ അബ്നോര്‍മല്‍ ആകും എന്ന അവസ്ഥയിലായി.

നിനക്ക് വെള്ളമടിക്കാതെ പഴയതുപോലെ ഇരുന്ന് എഴുതിക്കൂടെ, നീ വിചാരിച്ചാല്‍ ഒന്നോ രണ്ടോ ന്യൂഡല്‍ഹി ഇനിയും എഴുതാമല്ലോ എന്ന് പലരും ചോദിച്ചു. ഒന്നോ രണ്ടോ അല്ല ഒരായിരം ന്യൂഡല്‍ഹി എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ന്യൂ എന്ന് എഴുതണമെങ്കില്‍ ന എങ്ങനെ എഴുതും. മനസ് ശൂന്യം. മാസങ്ങളോളം വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെ ഇറങ്ങാത്ത അവസ്ഥയിലായി ഞാന്‍. മരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നു വരെ തോന്നി. അത് സ്വാഭാവികമായി സംഭവിച്ചേക്കും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്തുപോകും എന്ന അവസ്ഥ. ഷാജി കൈലാസും, അരോമ മണിയും സിബി മലയിലും ജോഷിയുമൊക്കെ മുകളില്‍ വന്നാണ് എന്നെ കാണുന്നത്'.

ഒടുവില്‍ ഒരു ബന്ധുവിന്റെ നിര്‍ദേശ പ്രകാരം കോര ജേക്കബ് എന്ന വ്യക്തിയുടെ സാമീപ്യത്താലാണ് തനിക്ക് ജീവിതം തിരികെ പിടിക്കാന്‍ കഴിഞ്ഞതെന്ന് ഡെന്നിസ് പറയുന്നു. സിനിമകള്‍ ഇപ്പോഴും തന്നെ തേടി വരുന്നുണ്ടന്നും, എഴുത്തിന്റെ വഴിയില്‍ തന്നെയാണ് താനെന്നും ഡെന്നീസ് പറയുന്നു.

dennis joseph says about his drug addiction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES