ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു ഡെന്നീസ് ജോസഫ്- ജോഷി കൂട്ടുകെട്ട്. ഇരുവരുടേയും കൂട്ടുകെട്ടിലെത്തിയ പല സിനിമകളും സൂപ്പര്‍ഹിറ്റായി പിന്നീട മാറുകയും ചെയ്തു. ജോഷിയുമായി വേര്‍പിരിയാനുണ്ടായ കാരണം വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഡെന്നീസ് ജോസഫ്. സഫാരി ചാനലിലന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡെന്നീസിന്റെ വെളിപ്പെടുത്തല്‍.
ഇടയ്ക്ക് വെച്ചുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഡെന്നീസ് ജോസഫ് പറയുന്നു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമയായ നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തിരക്കഥയില്‍ ജോഷി മാറ്റം വരുത്തിയിരുന്നു. ഇതോടെയാണ് താന്‍ അദ്ദേഹത്തില്‍ നിന്നും അകന്നതെന്ന് ഡെന്നീസ് ജോസഫ് പറയുന്നു.
തന്റെ തിരക്കഥ തിരുത്തിയതിലല്ല മറിച്ച് തന്നോട് പറയാതെ അത് ചെയ്തതിലാണ് അഭിപ്രായ വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സിനിമയുടെ സെക്കന്‍ഡ് ഹാഫിലാണ് അദ്ദേഹം തിരുത്തലുകള്‍ വരുത്തിയത്. ചിത്രം കണ്ടപ്പോള്‍ത്തന്നെ തനിക്ക് അതേക്കുറിച്ച് മനസ്സിലായെന്നും അദ്ദേഹം പറയുന്നു. നായര്‍ സാബ് എന്ന സിനിമയിലും ഇതുപോലെ സംഭവിച്ചിരുന്നു. തങ്ങള്‍ ഇരുവരും ശത്രുതയിലൊന്നുമല്ല പക്ഷേ പ്രൊഫഷണല്‍ ബന്ധത്തില്‍ ചില വിള്ളലുണ്ടായത് ഇങ്ങനെയാണ്.
സംവിധായകന്റെ കഥയാണ് സിനിമയെങ്കില്‍ കൂടിയും വ്യക്തിപരമായ ബന്ധം വെച്ച് ജോഷി അത്തരത്തിലുള്ള തിരുത്തലുകള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന് അതിനുള്ള അവകാശമില്ലായിരുന്നു. നായര്‍ സാബിന്റെയും നമ്ബര്‍ 20 മദ്രാസ് മെയിലിന്റേയും സെക്കന്‍ഡ് ഹാഫില്‍ ആ അഭിപ്രായ വ്യത്യാസം മുഴച്ചുനില്‍ക്കുന്നുണ്ട്. മോഹന്‍ലാല്‍, ജഗദീഷ്, സോമന്‍, സുചിത്ര, ജയഭാരതി തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ പ്രത്യക്ഷപ്പെട്ടുവെന്നതാണ് പ്രധാന പ്രത്യേകത.