നിരവധി സിനിമകളാണ് ബോളിവുഡില്‍ ദീപികയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന 83, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, പ്രഭാസിന്റൊപ്പമുള്ള തെലുങ്ക് ചിത്രം, ശകുന്‍ ബത്രയുടെ ചിത്രം തുടങ്ങി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാക് ആണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആരാധകർ ഏറെ ഉള്ള താരം ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന് നേരെ വന്ന ഒരു ആരാധികയുടെ പിടിവലിയാണ് വൈറൽ.
കഴിഞ്ഞ ദിവസം മുംബൈയിൽ ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റില്‍ എത്തിയതായിരുന്നു ദീപിക. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ദീപിക കാണാനായി ആരാധകരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികളും ചുറ്റിനും കൂടി. തന്നെ കാണാനെത്തിയ ആരാധകരോട് ചിരിച്ചു കൊണ്ടായിരുന്നു ദീപിക പുറത്തേക്ക് ഇറങ്ങി വന്നത്. എന്നാല്‍ ഇതിനിടെ ടിഷ്യു വിൽക്കാൻ നിന്ന ഒരു സ്ത്രീ ദീപികയുടെ ചുവന്ന ബാഗില്‍ പിടിച്ചു വലിക്കുകയായിരുന്നു. താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ വളരെ കഷ്ടപ്പെട്ടാണ് താരത്തിന്റെ ബാഗ് ആ സ്ത്രീയില്‍ നിന്നും തിരികെ വാങ്ങിയത്. ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് ദീപികയെ കാറിലേക്ക് കയറ്റിയത്. ഇപ്പോൾ ഈ വീഡിയോ ആണ് വൈറലായത്.
ആരാധികയാകാം എന്നും തന്നെ പിടിച്ചു നിർത്തിയതും ആകാം എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. താരം എവിടെയെങ്കിലും വന്നാല്‍ ഒരു നോക്ക് കാണാനും ഒന്നു തൊടാനുമൊക്കെ ആരാധകര്‍ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അതിരു കടന്നു പോകാറുണ്ടെന്നതിന് തെളിവാണ് പുതിയ സംഭവം.