Latest News

ലോക യോഗദിനത്തില്‍ സീരിയല്‍ താരങ്ങളുടെ യോഗദിനാഘോഷം; ആരാധകര്‍ക്ക്  സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ച്  ദീപന്‍ മുരളിയും റോണ്‍സണ്‍ വിന്‍സെന്റും

ഫാത്തിമ നസീര്‍
ലോക യോഗദിനത്തില്‍ സീരിയല്‍ താരങ്ങളുടെ യോഗദിനാഘോഷം; ആരാധകര്‍ക്ക്  സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ച്  ദീപന്‍ മുരളിയും റോണ്‍സണ്‍ വിന്‍സെന്റും

2015 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു തുടങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരുപാട് കാര്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ഒന്നാണ് യോഗ. ലോക യോഗ ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചും യോഗ പരിശീലന ചിത്രങ്ങള്‍  സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചും എപ്പോഴത്തേയും പോലെ ആഘോഷമാക്കി മിനിസ്‌ക്രീന്‍ താരങ്ങളും എത്തിയിരുന്നു. 

'യോഗ സംഗീതം പോലയാണ്, ശരീരത്തിന്റെ താളം, മനസ്സിന്റെ മെലഡി, ആത്മാവിന്റെ ഐക്യം എന്നിവ ജീവിതത്തിന്റെ സിംഫണി സൃഷ്ടിക്കുന്നു....' എന്ന അടിക്കുറിപ്പോടെയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും ടെലിവിഷന്‍ അവതാരകനും സീരീയല്‍ താരവുമായ ദീപന്‍ മുരളി തന്റെ യോഗ പരിശീലന ചിത്രം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം റോണ്‍സണും എത്തിയിരുന്നു.

deepan murali and ronson yoga viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES