വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ..; അപര്‍ണാ ദാസിനൊപ്പമുള്ള വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് ദീപക് പറമ്പോല്‍

Malayalilife
topbanner
വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ..; അപര്‍ണാ ദാസിനൊപ്പമുള്ള വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് ദീപക് പറമ്പോല്‍

ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്ത് വന്നത്. അതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.ഇപ്പോഴിതാ സ്വയം ട്രോളി സേവ് ദ ഡേറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ദീപക്. 2019 ല്‍ അന്‍വര്‍ സാദിക് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മനോഹരം എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് അപര്‍ണ ദാസും ദീപക് പറമ്പോലും പ്രണയത്തിലായത്. ആ സിനിമയിലെ ഒരു രംഗം എടുത്താണ് ഇപ്പോള്‍ ദീപക് തന്നെ സ്വയം ട്രോളിയിരിക്കുന്നത്.

ചിത്രത്തിലെ നായകന്‍ വിനീത് ശ്രീനിവാസനാണ്. ഒരു രംഗത്ത് അപര്‍ണ ചെയ്ത ശ്രീജ എന്ന കഥാപാത്രത്തോട് പറയുന്ന രംഗമുണ്ട്, 'ഈ നാറിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം. ഇവനെ പോലൊരു വായി നോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല. ഇവന്റെ വീട്ടില്‍ വെളിച്ചെണ്ണ വാങ്ങാന്‍ പോലും നീ വന്നു എന്നറിഞ്ഞാല്‍, അതിനെക്കാളും വലിയ അപമാനം വേറെയില്ല' എന്ന്. 

'വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ' എന്ന് പറഞ്ഞ്, ഈ രംഗത്തിനൊപ്പം സേവ് ദ ഡേറ്റും ചേര്‍ത്ത് വച്ചാണ് ദീപക് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. 'എന്നെ ട്രോളാന്‍ വേറെ ആരെയും ഞാന്‍ അനുവദിക്കില്ല' എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഏപ്രില്‍ 24 നാണ് വിവാഹം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആട്സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ദീപക്കിന്റെയും സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ നടന്‍ ഇപ്പോള്‍ ഹിറ്റ് സിനിമകളുടെ ഭാഗമാണ്. കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയസ് എല്ലാം ഹിറ്റായി നില്‍ക്കുന്ന സമയത്താണ് വിവാഹം. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദീപക്കിന്റെ ഏറ്റവും പുതിയ ചിത്രം.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച അപര്‍ണ ദാസ് ആദ്യമായി നായികയായി അഭിനയിച്ചത് മനോഹരം എന്ന ചിത്രത്തിലായിരുന്നു. അതിന് ശേഷം തമിഴിലേക്ക് പോയ നടി വിജയ് ചിത്രമായ ബീസ്റ്റില്‍ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്കിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. സീക്രട്ട് ഹോം എന്ന ചിത്രമാണ് അപര്‍ണയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ എത്തിയത്.

 

deepak parambol save the date

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES