'നിന്റെ തന്റയല്ല... എന്റെ തന്ത'; ലൂസിഫറിന്റെ ദശമൂലം വെര്‍ഷനുമായി സോഷ്യല്‍ മീഡിയ; ട്രോള്‍ വീഡിയോ ഏറ്റെടുത്ത് സിരാജ് വെഞ്ഞാറമ്മൂടും; ലൂസിഫര്‍ ദാമുവിന്റെ വീഡിയോ കാണാം

Malayalilife
topbanner
'നിന്റെ തന്റയല്ല... എന്റെ തന്ത'; ലൂസിഫറിന്റെ ദശമൂലം വെര്‍ഷനുമായി സോഷ്യല്‍ മീഡിയ; ട്രോള്‍ വീഡിയോ ഏറ്റെടുത്ത് സിരാജ് വെഞ്ഞാറമ്മൂടും; ലൂസിഫര്‍ ദാമുവിന്റെ വീഡിയോ കാണാം

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബിൽ കയറിയതൊക്കെ നാം വാർത്തകളിൽ കണ്ടിരുന്നു. ഇപ്പോഴും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ലൂസിഫർ ചിത്രങ്ങളും വീഡിയോകളും ട്രോളുകളും ലൈക്കടിക്കാത്തവരുമില്ല. ഈ വേളയിലാണ് ട്രോൾ ചിത്രങ്ങളിലെ തലതൊട്ടപ്പൻ 'ദശമൂലം ദാമു' ലൂസിഫർ ദാമുവായി അവതരിച്ചത്. മോഹൻലാലിന്റെ മുഖത്തിന്റെ സ്ഥാനത്ത് ദാമുവിന്റെ മുഖം കയറ്റി എഡിറ്റ് ചെയ്തപ്പോൾ കിടിലൻ ട്രോൾ വീഡിയോയാണ് പിറന്നത്.

സമൂഹ മാധ്യമത്തിൽ ഏതാനും ദിവസങ്ങളായി വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും നടൻ സുരാജ് ഇത് പങ്കുവെച്ചതിന് പിന്നാലെയാണ് സംഗതി വൈറലായി മാറിയിരിക്കുന്നത്. ലൂസിഫറിലെ മാസ് ഡയലോഗുകളും പശ്ചാത്തല സംഗീതവും കൂടിയായതോടെ സംഗതി ഉഷാറായി. സമൂഹ മാധ്യമത്തിൽ ഇപ്പോൾ എന്തിനും ഏതിനും ഉപയോഗിക്കുന്ന ട്രോൾ മുഖമാണ് ദശമൂലം ദാമു. എഡിറ്റിങ് നടത്തിയയാളെ നമിച്ചുവെന്നും സിനിമാ മേഖലയെ വെല്ലുന്ന വീഡിയോ എഡിറ്റിങ്ങാണിതെന്നും സുരാജിന്റെ പോസ്റ്റിനെ തേടി കമന്റുകൾ എത്തിയിരുന്നു. വീഡിയോ എഡിറ്റ് ചെയ്ത അതുൽ ശ്രീയ്ക്ക് സുരാജ് കടപ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

dasamoolam damu Lucifer version

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES