രാജീവന്‍ വെള്ളൂര്‍,രവിദാസ്,വിഷ്ണു, സെബിന്‍, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഡാര്‍ക് -ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
ബിജു,കിരണ്‍ കൃഷ്ണ,വിദ്യ മുകുന്ദന്‍,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കണ്‍മണി, പാപ്പച്ചന്‍ ആലക്കോട്,അനീഷ് കുമാര്‍ കാപ്പിമല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിര്‍വഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആര്‍ വി.ജോയ് തമലം, അനില്‍ തളിക്കുളം എന്നിവരുടെ വരികള്‍ക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവര്‍ സംഗീതം പകരുന്നു.
രശ്മി സതീഷ്, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈന്‍,മിക്‌സിങ്-ടി കൃഷ്ണനുണ്ണി,അരുണ്‍ വര്‍മ്മ,വിതരണം-സാഗാ ഇന്റര്‍നാഷണല്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.