നടിപ്പിന് നായകൻ സൂര്യ മലയാളകരയ്ക്കും ഏറെ പ്രിയനക്കാരനാണ്. 1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേറുക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാൽ "നടിപ്പിൻ നായകൻ" എന്ന സ്ഥാനം ലഭിച്ചു.
തനിക്ക് കൊവിഡ് ബാധിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. ഇതോടെ ആരാധകരും പരിഭ്രാന്തരായിരുന്നു. ഏറെ ആരാധകരുള്ള നടൻ ആണ് സൂര്യ. സൂര്യയുടെ ഏറ്റെടുത്തു ആരാധകർ. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുകയാണ്. ജീവിതം ഇതുവരെയും സാധാരണ നിലയിൽ ആയിട്ടില്ല എന്ന കാര്യം മറക്കരുത്. ഭയത്തിന് നമ്മളെ തളർത്താനാകില്ല. അതിനൊപ്പം തന്നെ സുരക്ഷയും, ശ്രദ്ധയും അനിവാര്യമാണ്. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാർക്ക് നന്ദിയും സ്നേഹവുമെന്നായിരുന്നു സൂര്യ തമിഴിൽ ട്വീറ്റ് ചെയ്തത്.
ഇത് പോസ്റ്റ് ചെയ്ത ഉടൻ തന്നെ ഇത് വൈറൽ അയി മാറുകയായിരുന്നു. പാണ്ടിരാജിനൊപ്പമുള്ള സിനിമയില്‍ അഭിനയിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു സൂര്യ. അതിനിടയിലായിരുന്നു താരത്തിന് അസുഖം സ്ഥിരീകരിച്ചത്. അസുഖം സ്ഥിതീകരിച്ചു ഉടൻ ഷൂട്ടിംഗ് മാറ്റി വച്ചു. സെറ്റിൽ മറ്റ് സുരക്ഷക്കുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്.