Latest News

സോണിയാഗാന്ധിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം; മമ്മൂട്ടി ചിത്രം യാത്രക്കെതിരെ കോണ്‍ഗ്രസ് 

Malayalilife
സോണിയാഗാന്ധിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം; മമ്മൂട്ടി ചിത്രം യാത്രക്കെതിരെ കോണ്‍ഗ്രസ് 

മ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്.   ചിത്രത്തിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം പറഞ്ഞു. ചിത്രം കോണ്‍ഗ്രസിനെ ഉന്നം വയ്ക്കുന്നുവെന്ന് ജന്‍ഗ ഗൗതം ആരോപിച്ചു.

സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ട്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുളള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

congress against mammotty movie yatra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES