Latest News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം  'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'; വിജയ് യേശുദാസ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം  'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'; വിജയ് യേശുദാസ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് യേശുദാസ്, പുതുമുഖം ഐശ്വര്യ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. കലാഭവന്‍ ഷാജോണ്‍, അപ്പാനി ശരത്, ജെഫ് സാബു, സുധീര്‍ സുകുമാരന്‍, ഇര്‍ഫാന്‍, ഹരീഷ് പേങ്ങന്‍, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. 

സാഫ്നത്ത് പനെയ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന-അനില്‍ രാജ്, എഡിറ്റര്‍-മനു ഷാജു. ഛായാഗ്രഹണം-ബെന്നി ജോസഫ് . കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ്.ആര്‍.സൂരജ് സംഗീതം പകരുന്നു.

ആക്ഷന്‍-മാഫിയ ശശി, വിഎഫ്എക്സ്- ജിനേഷ് ശശിധരന്‍ (മാവറിക്സ് സ്റ്റുഡിയോ). പി.ആര്‍.ഒ- എ.എസ് ദിനേശ്.

class by a soldier movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES