Latest News

രാഷ്ട്രീയ നിലാപാട് ഇപ്പോഴില്ല; കര്‍ണന്‍ ഉടന്‍ പ്രതീക്ഷിക്കാം; മമ്മൂക്കയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്തിരിക്കും; ഭാവിയില്‍ സംവിധായകനാകാന്‍ സാധ്യതയുണ്ടെന്ന് തുറന്നു പറഞ്ഞ് വിക്രം; കടാരം കൊണ്ടാന്‍ പ്രമോഷനുമായി വിക്രം തിരുവനന്തപുരത്ത് 

എം.എസ് ശംഭു
രാഷ്ട്രീയ നിലാപാട് ഇപ്പോഴില്ല; കര്‍ണന്‍ ഉടന്‍ പ്രതീക്ഷിക്കാം; മമ്മൂക്കയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്തിരിക്കും; ഭാവിയില്‍ സംവിധായകനാകാന്‍ സാധ്യതയുണ്ടെന്ന് തുറന്നു പറഞ്ഞ് വിക്രം; കടാരം കൊണ്ടാന്‍ പ്രമോഷനുമായി വിക്രം തിരുവനന്തപുരത്ത് 

രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ് നടന്‍ വിക്രം. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സമയമാകുമ്പോള്‍ താനത് വ്യക്തമാക്കുമെന്നും വിക്രം പ്രതികരിച്ചു. ചിയാന്‍ വിക്രമിന്റേതായി പുതിയതായി പുറത്തിറങ്ങിയ ' കടാരം കൊണ്ടാന്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് താരം പ്രതികരണം വ്യക്തമാക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ചിത്രം റിലീസായതിനു ശേഷമാണ് താരം കേരളത്തിലെത്തിയത്. കേരളത്തോടും മലയാളികളോടുമുള്ള ഇഷ്ടം തുറന്നുപറഞ്ഞായിരുന്നു വിക്രം തുടങ്ങിയത്. രാഷ്ട്രീയ വിഷയങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് വിക്രം പറയുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം 'കര്‍ണന്‍' അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമാകും.

 

ഭാവിയില്‍ സംവിധായകനാകാന്‍ സാധ്യതയുണ്ടെന്നും വിക്രം പറഞ്ഞു. താന്‍ തുടരെ തുടരെ കൊമേഴ്‌സ്വല്‍ സിനിമകളുടെ ഭാഗമാകുന്നത് തന്റെ താല്‍പര്യം കൊണ്ടല്ലെന്നും ബിഗ്ബജറ്റ് സിനിമകള്‍ തന്നിലേക്ക് വരുമ്പോള്‍ ചെയ്തുപോകുന്നതാണെന്നും താരം അഭിപ്രായപ്പെട്ടു. അന്യന്‍, പിതാമഹന്‍ കാറ്റഗറിയില്‍ പെട്ട സിനിമകള്‍ ഇനിയും തന്നിലേക്ക് എത്തിയാള്‍ ഉറപ്പായും ചെയ്യും. സ്റ്റൈലിഷ് സിനിമകള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നിലേക്ക് വരുന്നത് കൊണ്ടാണെന്നും വിക്രം പറയുന്നു.

നല്ല സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ മാത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ല. എന്തെന്നാല്‍ നിര്‍മാതാക്കളുടെ താല്‍പര്യം കൂടി നമ്മള്‍ നോക്കേണ്ടതുണ്ട്. ഗാന്ധി സിനിമ കണ്ട് ആരും ഗാന്ധിയന്‍ ആശയം കടമെടുക്കുന്നില്ല. അത്തരത്തിലാണ് സന്ദേശ സിനിമകളുടെ അവസ്ഥ.

മക്കള്‍ക്കായി നല്ല സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ ചെയ്യണം എന്ന് ഞാന്‍ താല്‍പര്യപ്പെട്ടാല്‍ എന്റെ സ്വന്തം ചിലവില്‍ ഞാന്‍ ആ സിനിമ ചെയ്ത് സൗജന്യ പ്രദര്‍ശനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടി സാറിന്റെ കൂടെ ചുരുക്കം ചില ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അത് വലിയ പരിചയം ആയിരുന്നെന്നും അതേ തരത്തില്‍ ഒരു വേഷം വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും വിക്രം പറഞ്ഞു.സംവിധായകന്‍ രാജേഷ് എം സെല്‍വനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന നടന്‍ അബി നാസറും പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more topics: # chiyan vikraqm about politics
chiyan vikraqm about politics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES