Latest News

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാന്‍ വിക്രം : മുറ ട്രയ്‌ലര്‍ ഗംഭീരമെന്നു താരം 

Malayalilife
 മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാന്‍ വിക്രം : മുറ ട്രയ്‌ലര്‍ ഗംഭീരമെന്നു താരം 

പ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്‌ലര്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂണ്‍,സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്,സംവിധായകന്‍ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാന്‍ ഫാസില്‍ നാസര്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റി ജോബി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ തുടങ്ങിയവര്‍ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരില്‍ കണ്ടത്. 

ആക്ഷന്‍ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രയ്‌ലര്‍ തന്നെ മനോഹരമെന്നും നവംബര്‍ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വന്‍ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവര്‍ത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാന്‍ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ട്രയ്‌ലര്‍ യൂട്യൂബില്‍ മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ്. 

ക്യാന്‍ ഫിലിം ഫെസ്റ്റിവലിലെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ചിത്രത്തിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

മുറ യുടെ നേരത്തെ റിലീസ് ചെയ്ത ടീസറിനും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആയിരുന്നു. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # മുറ
chiyaan vikram praises muras trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക