ചെമ്പന്‍ വിനോദിനെ നായകനാക്കി പി.ടി.കുഞ്ഞുമുഹമ്മദിന്റെ പുതിയ സിനിമ വരുന്നു. ബഹര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ കേരളത്തില്‍ ചിത്രീകരണം ആരംഭിക്കും. പ്രവാസത്തിന്റെ പ്രാരംഭ കാലങ്ങളില്‍ ആളുകളെ ഉരുവിലും മറ്റും ആളുകളെ കയറ്റിയയച്ചിരുന്ന ഒരു മലയാളിയുടെ ജീവിതകഥയാണ് ബഹറിന്‍ ആധാരം. ബഹര്‍ എന്ന അറബിവാക്കിന് കടല്‍ എന്നാണ് അര്‍ത്ഥം. ചെമ്പന്‍ വിനോദ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു കഥാപാത്രങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ തീരുമാനിക്കും.
പണ്ട് കാലത്ത് മനുഷ്യക്കടത്തു നടത്തുന്നവര്‍, നിയമലംഘകര്‍ എന്നൊക്കെ നമ്മള് മുദ്രകുത്തുന്നവരുടെ സംഭാവനകള്‍ വിസ്മരിക്കേണ്ടവയല്ല. സമൂഹത്തോട് നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നവരായിരുന്നില്ല അവര്‍. വളരെ ക്രിയാത്മകമായിരുന്നു അവരുടെ സമീപനം. അത്തരമൊരവസ്ഥയില്‍ പലപ്പോഴും അവര്‍ക്ക് നിയമം പാലിക്കാന്‍ സാധിച്ചു എന്നു വരില്ല.
സ്വന്തമായി ഉരു ഉണ്ടായിരുന്നയാളാണ് ബഹറിലെ നായകന്'. 'ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളും ജീവിച്ചിരുന്നവരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പി.ടി.പറഞ്ഞു.ഗര്‍ഷോം ആണ് പ്രവാസം പ്രമേയമാക്കി പി.ടി. ഇതിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം. സ്നേഹപൂര്‍വം മന്‍സൂറായിരുന്നു പി.ടി ഏറ്റവും ഒടുവില്‍ ഒരുക്കിയ ചിത്രം.