ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മലയാളികളുടെ പ്രിയ നടി ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്.ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹണ്ട്.നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'എന്ന ചിത്രവും ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ നടനായ ചന്തുനാഥ് ഹണ്ടിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഭാവനക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ഒരു മനുഷ്യന് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവളുടെ|അവളുടെ ചിരി ആണ്. ഈ പ്രിയപ്പെട്ട ഭാവനയ്ക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും അവളുടെ ഹൃദയം മനുഷത്വം നിറഞ്ഞതാണ് . ചിത്രങ്ങള്‍ പങ്കുവെച്ച് ചന്തുനാഥ് കുറിച്ചു.
നടന്‍ അനു മോഹനെയും ഇരുവര്‍ക്കും ഒപ്പം ചിത്രത്തില്‍ കാണാനാകും.ഒന്നിച്ചുള്ള ബ്രേക്ക് ടൈമിലെ ഗോസിപ്പുകളും തമാശയും പൊട്ടിച്ചിരികളും മിസ് ചെയ്യുമെന്നും ചന്തുനാഥ് കുറിക്കുന്നു.
അധ്യാപന ജോലിയും തീയേറ്റര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ചന്തുനാഥ് മലയാള സിനിമയിലേക്ക് എത്തുന്നത്.പതിനെട്ടാംപടി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ചന്തുനാഥിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കി തീര്‍ത്തത്.മാലിക്ക്,21 ഗ്രാംസ്,ഡിവോഴ്‌സ്,ത്രയം, ട്വല്‍ത്ത് മാന്‍,സിബിഐ 5 എന്നീ ചിത്രങ്ങളിലും ചന്തുനാഥ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.റാം,മഹേഷും മാരുതിയും എന്നിവയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.
നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഷാജി കൈലാസ് ചിത്രം ഹണ്ടില്‍ ക്യാമ്പസിലെ പി ജി റസിഡന്റ് 'ഡോ.കീര്‍ത്തി'എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് ഹൊറര്‍ പശ്ചാത്തലത്തില്‍ ആയിരിക്കും കഥ പറയുക എന്നാണ് വിവരം.