സിനിമ--സീരിയല്‍ നടന്‍ ചേന്ദമംഗലം പറപ്പുവീട്ടില്‍ സി പി പ്രതാപന്‍ അന്തരിച്ചു. സംസ്‌കാരം വെള്ളി പകല്‍ 11ന് ഇടപ്പള്ളി ശ്മശാനത്തില്‍. കുടുംബവുമൊത്ത് എളമക്കര പുതുക്കലവട്ടം പ്രശാന്തി വീട്ടിലായിരുന്നു താമസം. ഇന്ത്യാ ടുഡേ എറണാകുളം മാര്‍ക്കറ്റിങ് റീജണല്‍ ഹെഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവന്‍ ടിവി എറണാകുളം ജനറല്‍ മാനേജരായിരുന്നു.
കലാകൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവിടങ്ങളിലും മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തു. സ്ത്രീ, മാനസപുത്രി എന്നീ സീരിയലുകളില്‍ വേഷങ്ങള്‍ ചെയ്തു. തച്ചിലേടത്ത് ചുണ്ടന്‍, ലയണ്‍, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാര്യ: പുല്ലാരപ്പിള്ളില്‍ കെ പി പ്രസന്ന. മകന്‍ - അഡ്വ. പ്രശാന്ത്. മരുമകള്‍: ജയ.