പ്രേക്ഷകര്‍ക്ക് പുതുവത്സര സമ്മാനവുമായി കഴിഞ്ഞ ദിവസമാണ് ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്ററായിരുന്നു പുതുവത്സര ദിനത്തില്‍ റിലീസായത്. ഇപ്പോഴിതാ ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെയും പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതന്റെയും പോസ്റ്ററുകള്‍ എത്തിയിരിക്കുകയാണ്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് പുതിയ അപ്ഡേഷനും ഭ്രമയുഗം ടീം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരിക്കും എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഭീതിയോടെ നില്‍ക്കുന്ന അര്‍ജുന്‍ അശോകനെയാണ് ചിത്രത്തില്‍ കാണുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്നത്.കൈയ്യില്‍ ഓലചൂട്ടുമായി ദേഹത്ത് മുഴുവന്‍ രക്തവുമായി ആരെയോ തിരയുന്ന രീതിയിലാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റര്‍. മമ്മൂട്ടി പങ്കുവച്ച പോസ്റ്റര്‍ ഇതിനകം വൈറലായി കഴിഞ്ഞു.
ഭ്രമയുഗത്തില്‍ മമ്മൂക്ക ഹലോവീന്‍ വേഷത്തിലാണോ എന്ന സംശയം ഉണര്‍ത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീന്‍ ആമ്പിയന്‍സോട് കൂടിയ ഒരു ചിത്രമാണ് പ്രചരിച്ചിരുന്നത്. ഭ്രമയുഗം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാല്‍ ചിത്രം അടിപൊളിയാകുമെന്നാണ് അന്ന് ആരാധകര്‍ വിലയിരുത്തിയത്.