Latest News

മോഹന്‍ലാലിന്റെ കല്യാണം.. ഒന്നും നോക്കിയില്ല സൈക്കിള്‍ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു...! ലാലേട്ടന്‍ ഫാന്‍ ആയ ഞാന്‍ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വര്‍ഷങ്ങള്‍'; മോഹന്‍ലാലിന്റെ കല്യാണത്തില്‍ പങ്കെടുത്ത അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ബോബന്‍ സാമുവല്‍

Malayalilife
 മോഹന്‍ലാലിന്റെ കല്യാണം.. ഒന്നും നോക്കിയില്ല സൈക്കിള്‍ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു...! ലാലേട്ടന്‍ ഫാന്‍ ആയ ഞാന്‍ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വര്‍ഷങ്ങള്‍'; മോഹന്‍ലാലിന്റെ കല്യാണത്തില്‍ പങ്കെടുത്ത അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ബോബന്‍ സാമുവല്‍

ലയാളത്തിന്റെ നടന വിസ്മയം മോഹന്ഡലാലിന്റെ 31 ാം വിവാഹ വാര്‍ഷികമായിരുന്നു. ഇന്നലെ. താരത്തിനും ഭാര്യ സുചിത്രയ്ക്കും ആശംസ നേര്‍ന്ന് സിനിമാ മേഖലയില്‍ ന്ന്‌ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ആശംസകള്‍ ഫേസ്ബുക്കില്‍ തരംഗമായി മാറുമ്പോള്‍ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ബോബന്‍ സാമുവല്‍. 


1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ സുചിത്രയെ വിവാഹം കഴിച്ചത്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്രയുമായിട്ടുള്ള മോഹന്‍ലാലിന്റെ വിവാഹം ഏറെ ആര്‍ഭാടകരമായിട്ടാണ് നടന്നത്.എന്നാല്‍ മോഹന്‍ലാലിന്റെ വിവാഹത്തില്‍ പങ്കെടുത്ത തന്റെ രസകരമായ അനുഭവം പങ്കുവെച്ചാണ് ബോബന്‍ സാമുവല്‍ രംഗത്തെത്തിയത്. 

ലാലേട്ടന്റെ വിവാഹത്തിന് വിളിക്കാത്ത അതിഥി ആയി താന്‍ പോയി ഭക്ഷണം കഴിച്ചിരുന്നു എന്നാണ് ബോബന്‍ സാമുവല്‍ പറയുന്നത്. 'മോഹന്‍ലാലിന്റെ കല്യാണം.. ഒന്നും നോക്കിയില്ല സൈക്കിള്‍ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു... ലാലേട്ടന്‍ ഫാന്‍ ആയ ഞാന്‍ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വര്‍ഷങ്ങള്‍'. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ. ഒപ്പം ലാലേട്ടന്റെ വിവാഹ ചിത്രവും ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.ബോബന്റെ ഫേസ്ബുക്ക് കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്യ്തു. 

 

boban Samuel fb post about mohanlal wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES