മലയാളികളുടെ നായകസങ്കല്‍പത്തില്‍ മമ്മൂട്ടിയോളം പ്രഗല്‍ഭനായ ഒരു നടനഉണ്ടാകില്ല. മമ്മൂട്ടി എന്ന നടനെ മത്രമല്ല മമ്മൂട്ടിയിലെ നന്മ നിറഞ്ഞ മനുഷ്യനേയും ഏവര്‍ക്കും ഇഷ്ടമാണ്. ഒട്ടനവധി കെയര്‍ ആന്റ് പാലിയേറ്റിവ് കെയര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന അദ്ദേഹത്തിന്റെ നന്മ മുന്‍പും വാര്‍ത്തായായിട്ടുണ്ട. കഴിഞ്ഞ ദിവസം മലങ്കര ക്രിസ്ത്്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കെയര്‍ ആന്റ് പാലിയേറ്റിവ് കെയറില്‍ ഉദ്ഘാടകനായി എത്തിയ മമ്മൂട്ടിയെക്കുറിച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സേവിയോസ് പറഞ്ഞ വാക്കുകളും ബിഷപ്പിന്റെ വാക്കുകള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
മമ്മൂട്ടിയിലെ നടന്‍ അരങ്ങിനെ വിസ്മയിപ്പിക്കുന്ന കലാകരന്‍ മാത്രമല്ല ജീവിതത്തില്‍ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന മനുഷ്യന്‍ കൂടിയാണ്. സിനിമയിലെ അവതാര പുരുഷനായി അദ്ദേഹം വാഴുമ്പോഴും അദ്ദേഹത്തെക്കുറിച്ച മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ ബിഷപ്പിന് പറയാനുള്ള വാക്കുകള്‍ ഏറെയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും കഴിഞ്ഞ 25 വര്‍ഷങ്ങളായി ആരുമറിയാതെ അദ്ദേഹം നടത്തുന്ന ഇടപെടലുകളെ വിവരിക്കുകയാണ് മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് ആയ മാത്യൂസ് മാര്‍ സേവേറിയോസ്.മമ്മൂ്ട്ടിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ പത്തിലധികം കാരുണ്യ പദ്ധതികളെക്കുറിച്ചും ബിഷപ്പ് ചടങ്ങില്‍ തുറന്നു പറഞ്ഞു.
25 വര്‍ഷം മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ എന്ന സംഘടന തുടങ്ങിയത് മമ്മൂട്ടി നല്‍കിയ 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നല്‍കാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്‌കരിക്കുകയും പതിനായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു.
ഇത്തരത്തില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തില്‍ നടന്നുവരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവര്‍ക്ക് കൈത്താങ്ങായി ഹൃദയസ്പര്‍ശം എന്ന പേരില്‍ 673 കുഞ്ഞുങ്ങള്‍ക്കും 170ലേറെ മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുത്തതിനേ കുറിച്ചും അദ്ദേഹം ചടങ്ങില്‍ വിവരിച്ചു.
ബിഷപ്പിന്റെ പ്രസംഗത്തിന് പിന്നാലെ തന്റെ കാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെ പറ്റി മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രതികരിച്ചു. പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ തുടക്കകാലത്ത് തന്നെ വന്ന് കണ്ട സംഘാടകരോട് പൂര്‍ണമനസില്‍ പങ്കുചേരാമെന്ന് താന്‍ അറിയിച്ചതും വിവരിച്ചു
വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂര്‍വികം എന്ന ആശയത്തിലൂടെയും ആദിവാസികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സഹായവും മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.