മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ചു കാലമേ അഭിനയ ലോകത്ത് സംയുക്ത സജീവമായിരുന്നുള്ളൂ. വിവാഹശേഷം കുടുംബ കാര്യങ്ങള്‍ നോക്കി കഴിയാനാണ് സംയുക്ത തീരുമാനിച്ചത്. വളരെ അവിചാരിതമായി മാത്രം പൊതുവേദികളില്‍ ഒരുമിച്ചെത്താറുള്ള താര ദമ്പതികളെ ഒന്നിച്ച് കാണാനായി സന്തോഷത്തിലാണ് ആരാധകരിപ്പോള്‍.
ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കാണാന്‍ വേണ്ടി എത്തിയതാണ് ഇരുവരും. ഷൂട്ടിങ് തിരക്കുകള്‍ ഇല്ലെങ്കില്‍ ബിജുമേനോന്‍ കൃത്യമായി ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്. സംയുക്ത മിക്കപ്പോഴും ഗുരുവായൂര്‍ ദര്‍ശനം നടത്തുന്ന വീഡിയോ മുന്‍പ് പലവട്ടം വൈറലായിരുന്നു.
കുടുംബത്തിന് ഒപ്പമാണ് ദര്‍ശനം നടത്താന്‍ കഴിഞ്ഞ ദിവസം ബിജുവും സംയുക്തയുംഗുരുവായൂരില്‍ എത്തിയത്. സെറ്റും മുണ്ടും അണിഞ്ഞു അതി സുന്ദരി ആയിട്ടാണ് സംയുക്ത അമ്പലത്തില്‍ എത്തിയത്. കഴുത്തില്‍ പുതുപുത്തന്‍ കാശുമാലയും അണിഞ്ഞിരുന്നു. സിംപിള്‍ എലഗന്റ് ലുക്ക് എന്നാണ് സംയുക്ത ലുക്ക് കണ്ട ആരാധകര്‍ പറയുന്നത്.