തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴൂര്‍ തിരക്കഥയൊരുക്കി ജി.പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. ബിജു മേനോന്‍, സംവൃത സുനില്‍ , അലന്‍സിയര്‍, സുധീഷ് കോപ്പ, ഭഗത് മാനുവല്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോന്‍. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
ചിത്രത്തിലെ വണ്‍ലൈന്‍ കേട്ട ശേഷമാണ് ഇഷ്ടം തോന്നി സിനിമയ്ക്ക് ഡേറ്റ് നല്‍കിയതെന്നും താരം പറയുന്നു. വണ്‍ലൈനില്‍ കഥ കേട്ടപ്പോളഅ# തന്നെ ചിത്രം ഇഷ്ടപ്പെട്ടിരുന്നു, പിന്നീട് കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങും നടന്നു. ഷൂട്ടിങ് തുടങ്ങി ലൊക്കേഷനിലെത്തിയപ്പോഴാണ് ആ അന്തരീക്ഷവുമായി പൂര്‍ണമായി പൊരുത്തപ്പെട്ടത്. ലൈവ് സംഭാഷണങ്ങള്‍ വന്നതിനാല്‍ തന്നെ നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ സംഭാഷണങ്ങള്‍ പറയാനും അവസരം നല്‍കിയിരുന്നതായി താരം പറയുന്നു.
ചിത്രീകരണം പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞാണ് നടിയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത്. എന്റെ ഭാര്യയായി എത്തുന്ന പെണ്‍കുട്ടി എന്നും നാട്ടിന്‍പുറത്തുകാരിയായി അവതരിപ്പിച്ച് വിജയിപ്പിക്കണമെന്നും ആദ്യം സംയുക്തയുടെ പേര് പരിഗണനയില്‍ വന്നിരുന്നു. പിന്നീട് ആ രോള്‍ രംഭീരമാക്കാന്‍ സംവൃതയ്ക്ക് കഴിയുമെന്നും സംവൃതയുടെ രണ്ടാം വരവ് ഗംഭീരമാകുമെന്നും തീരുമാനമെടുത്തത്. ഇത് താന്‍ തന്നെ ഫോണ്‍ ചെയ്ത് പറയുകയായിരുന്നെന്നും ബിജു മേനോന്‍ പറയുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്.