ഇരുപത് വര്‍ഷം മുന്‍പ് സിനിമാ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ച അനുഭവം പങ്കുവച്ച് നടി ഭാവന. 2002 ഡിസംബര്‍ 20 ന് റിലീസായ 'നമ്മള്‍' എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു ഭാവന അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സെറ്റിലെത്തിയപ്പോഴുള്ള ഓര്‍മ്മ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അന്ന് തനിക്ക് ലഭിച്ചത് മികച്ച ഒരു തുടക്കമായിരുന്നുവെന്നും, കരിയറില്‍ ഇനി മുന്നോട്ടുള്ള യാത്രയെ ആവേശത്തോടെയാണ് കാണുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഭാവന ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങനെ:
''ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ ദിവസം ഞാന്‍ മലയാളത്തിലെ നമ്മള്‍ എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു. എന്റെ അരങ്ങേറ്റചിത്രം. സംവിധാനം കമല്‍സാര്‍. ഞാന്‍ അവിടെ പരിമളം എന്ന കഥാപാത്രമായി. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരിനിവാസിയായിരുന്നു എന്റെ കഥാപാത്രം. മേക്കപ്പ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ മുഷിഞ്ഞിരുന്നു. ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ല എന്നാണ് ഞാന്‍ അത് കണ്ട് പറഞ്ഞത്. ഞാന്‍ ഒരു കുട്ടിയായിരുന്നു. എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷേ ഇപ്പോള്‍ എനിക്കറിയാം ഇതിലും മികച്ച ഒഒരു അരങ്ങേറ്റം എനിക്ക് ലഭിക്കാനില്ലെന്ന്.
ഇത്രയും വിജയങ്ങള്‍ നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ... എന്നാല്‍ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാനായി രൂപപ്പെടുത്തി. ഞാനിപ്പോഴും പഠിക്കുകയാണ്. ചിലത് മറക്കുകയും .തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നന്ദി മാത്രമാണ് ,ഒരു പുതുമുഖം എന്ന നിലയില്‍എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാന്‍ ഈ യാത്ര തുടരുകയാണ്. മുന്നോട്ടുള്ള യാത്രയ്ക്കായി വളരെ ആവേശത്തിലാണ് ഞാന്‍. അതുപോലെ ജിഷ്ണുചേട്ടാ, നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു.
എന്റെ അച്ഛന്റെ മുഖത്തെ പുഞ്ചിരി വിലമതിക്കാനാവാത്തതാണ് എനിക്ക് അത് നഷ്ടമായി ''എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്നാല്‍ ഭാവന പങ്കുവച്ച ചിത്ര ത്തില്‍ 20 വര്‍ഷം മുന്‍പത്തെ ഷൈന്‍ ടോം ചാക്കോയെയും ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രനെയും കാണാം.
നമ്മള്‍ സിനിമയുടെ ലൊക്കേഷനില്‍നിന്നുള്ള താണ് ചിത്രം. ഷൈന്‍ ടോം ആദ്യമായി അഭിനയിച്ച ചിത്രമാണ് നമ്മള്‍. സിനിമയില്‍ ഒരു ബസ് യാത്രയ്ക്കാരനായാണ് അദ്ദേഹം എത്തിയത്. അന്ന് സംവിധായകന്‍ കമലിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈന്‍. നമ്മള്‍ സിനിമയ്ക്കു ശേഷം ഒന്‍പത് വര്‍ഷത്തിനുശേഷമാണ് ഗദ്ദാമ എന്ന കമല്‍ ചിത്രത്തിലൂടെ ഷൈന്‍ മുഴുനീള വേഷത്തിലെത്തുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാവന.