പതിറ്റാണ്ടുകൾ നീണ്ട അഭിനയ മേഖലയ്ക്ക് ശേഷമാണ് മോഹൻലാൽ ഇപ്പോൾ സംവിധായകന്റെ വേഷം അണിയുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. കടലിലും കരയിലുമായുള്ള വാസ്‌കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറോസ്.
സംവിധായകന്റെ കസേരയിൽ മോഹൻലാൽ ഇരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന ചിത്രമാണ് ഇത്. ആരാധകർ മാത്രമല്ല സിനിമ സഹപ്രവർത്തകരും പ്രമുഖ നടന്മാരും ഇത് പലയിടത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ സംവിധായകന്റെ കസേരയില്‍ ഇരിയ്ക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ. കാലിന്‍മേല്‍ കാലേറ്റി വച്ച് ഒരു നായക പരിവേഷത്തിലാണ് ബറോസ് സെറ്റില്‍ നിന്നും മോഹന്‍ലാലിന്റെ ഫോട്ടോകള്‍ പുറത്ത് വന്നത്. തൊട്ടടുത്ത് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും ക്യാമറമാന്‍ സന്തോഷ് ശിവനെയും ഈ ചിത്രത്തിൽ കാണാം.
കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. 'ബറോസ്സ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.