മലയാള സിനിമ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. ചിത്രത്തിൽ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഓർമ്മയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. സിംബ എന്ന് പറയുന്നത് ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായയായിരുന്നു. ‘ബാംഗ്ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ ഒരു വയസ്സുള്ളപ്പോഴാണ് സിംബയെ തിരഞ്ഞെടുത്തത്. നാലു കന്നഡ സിനിമയിലും ബെംഗളൂരു ഡേയ്സിന് പിന്നാലെ സിംബ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
സിംബ ‘അഭിനയിച്ച’ മറ്റ് സിനിമകള്‍ നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു. ഇതിലൂടെ നിരവധി പുരസ്കാരങ്ങളും സിംബയ്ക്ക് ലഭിച്ചിട്ടുണ്ട്.
സിംബയുടെ പരിശീലകന് ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് . 30 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ നായയ്ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിരുന്നു.