രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ട്'; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന; വീണ്ടും വിലക്കേര്‍പ്പെടുത്തി ഫിയോക്ക്

Malayalilife
രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ട്'; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന; വീണ്ടും വിലക്കേര്‍പ്പെടുത്തി ഫിയോക്ക്

ടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശ്ശിക തീര്‍ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രഞ്ജി പണിക്കരുമായി സഹകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

കുടിശ്ശിക തീര്‍ക്കുംവരെ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.കഴിഞ്ഞ ഏപ്രിലിലും ഫിയോക് രഞ്ജി പണിക്കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് നിലനില്‍ക്കെതന്നെ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സെക്ഷന്‍ 306 ഐപിസി എന്ന സിനിമ ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തുകയും ചെയ്തിരുന്നു.

'ഹണ്ട്' എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഹൊറര്‍ ത്രില്ലര്‍ സിനിമയില്‍ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. സുരേഷ് ഗോപി നായകനായെത്തുന്ന 'ലേലം2'വിന്റെ തിരക്കഥയുടെ പണിപ്പുരയിലുമാണ് രഞ്ജി പണിക്കര്‍. ഇതിന് പുറമേ ജീത്തു ജോസഫ് ചിത്രത്തിലും രഞ്ജി പണിക്കര്‍ വേഷമിടുന്നുണ്ട്.

രണ്‍ജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങള്‍ക്കുള്‍പ്പെടെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്.

ban Renji panicker

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES