നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്ക്; നടപടി നടന് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന പേരില്‍

Malayalilife
നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്ക്; നടപടി നടന് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന പേരില്‍

ടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ പങ്കാളി ആയിട്ടുളള വിതരണ കമ്പനി പല പ്രൊജക്ടുകളിലും കുടിശിക വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജി പണിക്കരെ വിലക്കാനുളള തീരുമാനം. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി തിയറ്റര്‍ ഉടമകള്‍ സഹകരിക്കില്ല.

രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. സംഭവത്തില്‍രഞ്ജി പണിക്കര്‍ പ്രതികരിച്ചിട്ടില്ല.

renji panickeR banned

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES