Latest News

അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും; നല്ലത് ചെയ്താല്‍ നല്ലത് നടക്കും; ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ; അതെന്റെ ലൈഫ് അല്ല; അമൃത- ഗോപി സുന്ദര്‍ വിഷയത്തില്‍ എലിസബത്തിനൊപ്പം എത്തി ബാലയുടെ പ്രതികരണം

Malayalilife
 അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും; നല്ലത് ചെയ്താല്‍ നല്ലത് നടക്കും; ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ; അതെന്റെ ലൈഫ് അല്ല; അമൃത- ഗോപി സുന്ദര്‍ വിഷയത്തില്‍ എലിസബത്തിനൊപ്പം എത്തി ബാലയുടെ പ്രതികരണം

ഴിഞ്ഞ ദിവസം നടന്‍ ബാലയുടെ മുന്‍ ഭാര്യയും നടിയുമായ അമൃതാ സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ഒരു സെല്‍ഫി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് ഏറെ ജനശ്രദ്ധയാണ് ലഭിച്ചത് 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന അടിക്കുറിപ്പുമായാണ് താരം ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറും ഇതേ ചിത്രവും അടിക്കുറിപ്പും പങ്കുവക്കുകയായിരുന്നു.ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് സൂചനകളും പുറത്ത് വന്നു.ചിത്രം വൈറലായതിന് പിന്നാലെ നിരവധിപേരാണ് വിഷയത്തില്‍ അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ അഭിപ്രായം ചോദിച്ച് ഇന്‍സ്റ്റാഗ്രാം പേജില്‍ കമന്റുകള്‍ ഇട്ടത്.

ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു.

അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.' ബാല പറഞ്ഞു.

Read more topics: # ബാല
balas reaction on amrita gopi sunder issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES