അയോദ്ധ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന് ബാലാജി ശര്‍മ. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് ബാലാജി അയോദ്ധ്യയിലെത്തിയത്. നെറ്റിയില്‍ ശ്രീറാം എന്നും എഴുതിയിട്ടുണ്ട്.ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോ.
'അയോദ്ധ്യ രാമജന്മഭൂമിയിലെത്തി. ഇതാണ് ഇവിടത്തെ തിരക്ക്. വണ്ടിയൊന്നും വിടുന്നില്ല. നമ്മള് അമ്പലത്തിന്റെ മുന്നിലെത്തുമ്പോള്‍ ഫോണ്‍ വയ്ക്കേണ്ടിവരും. അത് കഴിഞ്ഞാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഗംഭീരമായിട്ടുള്ള അന്തരീക്ഷമാണ്. എന്തായാലും ഭയങ്കര ക്യൂ ആണെന്ന് പറയുന്നു.' -എന്നാണ് നടന് വീഡിയോയില്‍ പറയുന്നത്.
വീഡിയോ പങ്കുവെച്ചതിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. താന്‍ വെറും ബാലാജി അല്ല സംഘി ബാലാജി ആണ്, വേറെ ഒരു നടനും ഇല്ലാത്ത ചങ്കൂറ്റം നിങ്ങളില്‍ കാണുന്നു എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പക്ഷേ നടന് ഇതില്‍ ഒന്നും തിരിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വിശിഷ്ഠാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.