നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയ സമയം മുതല്‍ മലയാളികളുടെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്ന താരമാണ് ബാല ചന്ദ്രകുമാര്‍. ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്നും അത് രേഖപ്പെടുത്തുകയും ചെയ്ത് ബാലചന്ദ്രകുമാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഇപ്പൊള്‍ ബാലചന്ദ്ര കുമാറിനെ വാര്‍ത്തകളില്‍ ഒന്നും കാണുന്നില്ല. അതെന്താണ് കാരണമെന്ന് സോഷ്യല്‍ മീഡിയ അന്വേഷിച്ചപ്പോഴാണ് ബാലചന്ദ്ര കുമാറിന്റെ അവസ്ഥ അറിയാന്‍ കഴിഞ്ഞത്.
ഇപ്പൊള്‍ കരള്‍ രോഗത്തിനടിമയാണ് ബാലചന്ദ്ര കുമാര്‍. കരള്‍ രോഗം അനുഭവിക്കുന്ന ബാലചന്ദ്രകുമാറിനെ സംബന്ധിച്ച് കോടതിയില്‍ ഹാജരാകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ കേസില്‍ വിചാരണ ഏത് കോടതിയിലാണോ നടക്കുന്നത് ആ കോടതിക്ക് ഒരു കമ്മീഷനെ വെച്ച് ബാലചന്ദ്രകുമാര്‍ എവിടെയാണോ ഉള്ളത് അവിടെ നേരിട്ടെത്തി അയാളെ ക്രോസ് വിസ്താരം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ പ്രോസിക്യൂഷന്‍ തന്നെ നടത്തേണ്ടി വരും.
ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷന്‍ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അദ്ദേഹത്തിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയാകേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ വിസ്താരത്തിലെ കാര്യങ്ങള്‍ ഇംപീച്ച് ചെയ്യുക എന്നതാണ് ക്രോസ് വിസ്താരത്തില്‍ നടക്കുന്നത്. വളരെ അഗ്രസീവായ ക്രോസ് വിസ്താരം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കിയതാണോ , അദ്ദേഹത്തിന്റെ ബാഗ്രൗണ്ട്, അദ്ദേഹത്തിനെതിരായ കേസുകള്‍ എന്നിവയെല്ലാം വിസ്താരത്തില്‍ വരും. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം.
നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. കള്ളം പറഞ്ഞതിനുള്ള ശിക്ഷ അനുഭവിക്കുകയാണ് ബാലചന്ദ്ര കുമാര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല് ബാലചന്ദ്ര കുമാറിന് ഇങ്ങനെ സംഭവിക്കാനുള്ള കാരണം ദിലീപാണ് എന്നും സോഷ്യല്‍ മീഡിയ കമന്റുകള്‍ വരുന്നുണ്ട്.