കരള്‍രോഗ സംബന്ധമായി ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
കരള്‍രോഗ സംബന്ധിയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലാണ് നടന്‍ ബാല. എറണാകുളത്തെ അമൃത ഹോസ്പിറ്റലിലായിരുന്നു നടന്‍. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. മുന്നോട്ടുള്ള ബാലയുടെ ആരോഗ്യാവസ്ഥയ്ക്കായി കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ബാല ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോയിലും പ്രത്യക്ഷപ്പെട്ടു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിക്കുന്നതായിരുന്നു ആ വീഡിയോ. അതില്‍ തന്നെ ബാല തന്റെ ശസ്ത്രക്രിയയെ കുറിച്ച് പറയുന്നും ഉണ്ട്. അപകടമുണ്ടെങ്കിലും അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ആ വീഡിയോയില്‍ ബാല സംസാരിച്ചത്.
സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'ഷെഫീഖിന്റെ സന്തോഷം'ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.
ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ടെന്ന് അഭിരാമി സുരേഷും പങ്ക് വച്ചിരുന്നു. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരേ?ഗ്യം ദൈവം കൊടുക്കട്ടെ', എന്നാണ് അഭിരാമി പറഞ്ഞത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലയെ മാര്‍ച്ച് ഏഴിനാണ് മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും കാണാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.