നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹശേഷം നടത്തിയ റിസപ്ഷന് പങ്കെടുത്തു.
ദിവസങ്ങള്‍ക്കു മുമ്പ് അഭയിയുടെ വിവാഹനിശ്ചയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വിവാഹവും നടന്നിരിക്കുന്നത്. എറണാകുളം അശോകപുരം പള്ളിയില്‍ വച്ചാണ് വിവാഹം കഴിഞ്ഞിരിക്കുന്നത്. ബാബു രാജിന് ആദ്യ വിവാഹത്തില്‍ ജനിച്ച മൂത്തമകനാണ് അഭയ്. അക്ഷയ് എന്നാണ് രണ്ടാമത്തെ മകന്‍ പേര്. ആദ്യ ഭാര്യയ്ക്കൊപ്പം നിന്ന് മാതൃകാപരമായാണ് ബാബു രാജ് വിവാഹനിശ്ചയത്തിനും വിവാഹത്തിനും എല്ലാം പങ്കെടുത്തത്.
ഒരു സമയത്ത് മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന വാണി വിശ്വനാഥാണ് ഇപ്പോള്‍ ബാബുരാജിന്റെ ഭാര്യ. രണ്ടാം വിവാഹത്തിലും ബാബു രാജിന് രണ്ടു മക്കളാണ് ഉള്ളത്. മൂത്ത മകള്‍ ആര്‍ച്ചയും, രണ്ടാമത്തെ മകന്‍ അദ്രിയും. വിവാഹ നിശ്ചയം പോലെ തന്നെ വിവാഹത്തിനും വാണി വിശ്വനാഥ് പങ്കെടുത്തിട്ടില്ലെന്നതും ചര്‍ച്ചയാവുകയാണ്.വേദിയില്‍ പയ്യന്റെ അച്ഛനായി ബാബുരാജ് അരികില്‍ തന്നെ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും വേദിയില്‍ സജീവമാണ്.
ഒരു കാലത്ത് വില്ലനായി മാത്രം അഭിനയിച്ച ബാബുരാജ് ആഷിക് അബു ഒരുക്കിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം മുതല്‍ ഇങ്ങോട്ട് മറ്റൊരു ട്രാക്കിലേക്ക് കയറുകയായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ കഥാപാത്രം അത്രത്തോളം സ്വീകാര്യത ആണ് ബാബുരാജിന് നല്‍കിയത്. പിന്നീട് തനിക്ക് ഹാസ്യവും വഴങ്ങും എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും അതിലെല്ലാം ഉപരി ഒരു സംവിധായകനായും അദ്ദേഹം ഇതിനോടകം പ്രശസ്തനായി കഴിഞ്ഞു.