Latest News

സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങില്‍ താരമായി കാവ്യയും ദീലിപും; പൊതുചടങ്ങുകളില്‍ ദീലിപിനൊപ്പം കൈപിടിച്ചെത്തുന്ന കാവ്യയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍;  സാരിയിലും ചുരുദാറിലും സുന്ദരിയായി നടി

Malayalilife
സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങില്‍ താരമായി കാവ്യയും ദീലിപും; പൊതുചടങ്ങുകളില്‍ ദീലിപിനൊപ്പം കൈപിടിച്ചെത്തുന്ന കാവ്യയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍;  സാരിയിലും ചുരുദാറിലും സുന്ദരിയായി നടി

ലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഓണ്‍ സ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്. 2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. മകള്‍ മീനാക്ഷിയുടെ നിര്‍ബന്ധപ്രകാരമാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഏറെനാള്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹ പ്രഖ്യാപനം വന്നത്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം പൂര്‍ത്തിയാക്കിയ ഇരുവരും അപൂര്‍വ്വമായി മാത്രമെ ഒരുമിച്ച് എത്താറുള്ളൂ. ഇപ്പോഴിതാ, കൊച്ചിയിലെ ഒരു വിവാഹ റിസപ്ഷന് ഇരുവരും ഒരുമിച്ചെത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കറുത്ത ചുരിദാറും തിളങ്ങുന്ന ഷാളുമിട്ട് അതിസുന്ദരിയായി കാവ്യയും കരിനീല ഷര്‍ട്ടും പാന്റുമിട്ട് സ്റ്റൈലിഷ് ലുക്കിലാണ് ദിലീപും എത്തിയിട്ടുള്ളത്. രണ്ടാം വിവാഹത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത കാവ്യ പൊതുചടങ്ങുകളില്‍ വളരെ ചുരുക്കമായെ പങ്കെടുക്കാറുള്ളതുകൊണ്ട് കാവ്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയില്‍ വൈറലാകാറൂണ്ട്.

നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിനാണ് ഇരുവരും ഏറ്റവും ഒടുവിലായി എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരെയും പൊതുചടങ്ങില്‍ ഒന്നിച്ചുകാണുന്നത്. സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികള്‍ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു.ഉണ്ണി മുകുന്ദന്‍, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ഇരുവരും ഒരു മുസ്ലീം കല്യാണത്തിന് എത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന് സെറ്റുസാരിയില്‍ അതി സുന്ദരിയായി കാവ്യ എത്തിയ ചിത്രം വൈറലായിരുന്നു. അതിനു പിന്നാലെയാണ് പുതിയ ദൃശ്യങ്ങളും എത്തിയിരിക്കുന്നത്. വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കാവ്യ ഇപ്പോള്‍. മഹാലക്ഷ്മിയുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെയാണ് താരം. പൊതുവേദികളിലും വളരെ വിരളമായി മാത്രമാണ് കാവ്യ എത്താറുള്ളത്. വിശേഷ ദിവസങ്ങളില്‍ ആരാധകര്‍ക്കായി തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ദിലീപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.

വളരെ വിരളമായാണ് ഇവരുടെ വിശേഷങ്ങള്‍ ആരാധകരിലേക്ക് എത്താറുള്ളത് എന്നത് കൊണ്ട് തന്നെ അതെല്ലാം പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. അടുത്തിടെ, കാവ്യ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ഗുരുവിന്റെ പുതിയ നൃത്ത വിദ്യാലയത്തെ കുറിച്ചുള്ള വീഡിയോയുമായും കാവ്യ എത്തിയിരുന്നു. അതേസമയം, ഒരിടവേളയ്ക്കു ശേഷം ദിലീപ് വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വോയ്സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, പറക്കും പപ്പന്‍ എന്നിവയാണ് ചിത്രങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൂടെ നടന്റെ ഒരു വമ്പന്‍ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ് കാവ്യ. മകള്‍ കൂടി വന്നതോടെ അവളുടെ കാര്യങ്ങള്‍ നോക്കുകയാണ്.ഏതെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനോ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി പുറത്ത് വരാറുള്ളത്. എന്തായാലും നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകര്‍.

 

 

 

avya Madhavan Dileep LATEST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES