Latest News

കാവി മുണ്ട് ധരിച്ച് മൂകാംബിക ദര്‍ശനം നടത്തി ആസിഫലിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ നേരിട്ട വിമര്‍ശനത്തേക്കുറിച്ച് ആസിഫ് അലി

Malayalilife
കാവി മുണ്ട് ധരിച്ച് മൂകാംബിക ദര്‍ശനം നടത്തി ആസിഫലിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ നേരിട്ട വിമര്‍ശനത്തേക്കുറിച്ച് ആസിഫ് അലി

മലയാളികളുടെ പ്രീയങ്കരനായ താരമാണ് ആസിഫ് അലി. അടുത്തിടെ മൂകാംബിക ദര്‍ശനം നടത്തിയതിന്റെ ഫോട്ടോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം വിവാദമാക്കി മതമൗലിക വാദികളും രംഗത്തെത്തിയിരുന്നു, ഒരു യാത്രയുടെ ഭാഗമായാണ് ആസിഫ് അലി മുകാംബികയില്‍ എത്തിയതെന്ന് താരം പറയുന്നു. എമ്മാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദമാക്കുന്നതില്‍ വിഷമമുണ്ടെന്നും താരം പ്രതികരിക്കുന്നു. 


ഏറെ വിവാദം തീര്‍ത്ത ചിത്രമായിരുന്നു ആസിഫ് അലിയും ഭാര്യയും മൂംകാമ്പിക ദര്‍ശനം നടത്തി പങ്കുവെച്ച ചിത്രം. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയതിനെതിരെ ഒരുവിഭാഗം മതമൗലിക വാദികള്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് വിശദീകരണമാണ് താരം നല്‍കുന്നത്. ഒരു യാത്രയുടെ ഭാഗമായാണ് മൂകാംബികയില്‍ പോയത്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്ന തരത്തിലാണ് വാര്‍ത്ത വന്നത്. എന്തിനാണവര്‍ അങ്ങനെ എഴുതിയതെന്നറിയില്ലെന്ന് ആസിഫ് പറയുന്നു.  

തട്ടം ഇടാത്തതിന്റെ പേരില്‍ ആസിഫ് അലിയുടെ ഭാര്യ സമയ്ക്ക് നേരേ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. ഈ വിവാദത്തെക്കുറിച്ച് സമയും പ്രതികരിച്ചു. 

ഞാന്‍ മതവിശ്വാസി ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം- സമ പറഞ്ഞു.

ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിന് അനുസൃതമായി ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നതല്ലാതെ ഇതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ല. അനാവശ്യവിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തിലാണ് സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ- ആസിഫ് പറഞ്ഞു

asif ali mookambika visit social media harassment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES