ഉണ്ണി ആറിന്റെ തിരക്കഥയില്‍ സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഞാനല്ല ഗന്ധര്‍വ്വന്‍.
പുതിയ ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് ആഷിക്. ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും എഴുതുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും.ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല.
സിനിമയുടെ പേര് സംബന്ധിച്ചും തീരുമാനമായില്ല. വൈറസില്‍ ഒരുമിച്ച ആഷിഖും സൗബിനും സിനിമയുടെ വലിയ വിജയത്തിനു ശേഷമാണ് പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയില്‍ നിപ ബാധിതനായ ഒരാളായി ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സൗബിന്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍.