ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ പോകുന്ന ഏവരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം ടു. ദൃശ്യം എന്ന സിനിമയിലെ ആശാ ശരത്തിന്റെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്. പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശാ ശരത്ത്. കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയിലും സജീവമായത്.
ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് താരം ജഡ്ജ് അയി പങ്കെടുക്കുന്ന ടോപ് സിംഗറിലെ ഒരു എപ്പിസോഡാണ്. ടോപ് സിംഗറില്‍ 'ഈറന്‍ മേഘം പൂവുംകൊണ്ട്' എന്ന പാട്ടുമായി ഒരു മല്‍സരാര്‍ത്ഥി എത്തിയിരുന്നു. തുടര്‍ന്ന് ഈ പാട്ട് തന്‌റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുളള ഒന്നാണെന്ന് നടി തുറന്നുപറഞ്ഞു. ഈ തുറന്നുപറച്ചിലാണ് ഇപ്പോൾ ട്രെൻഡിങ്ങിനിൽ ആയിരിക്കുന്നത്. 27 വര്‍ഷമായിട്ടും താന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച പാട്ടാണിതെന്നും ആശാ ശരത്ത് പറയുന്നു. പതിനെട്ടാം വയസിൽ കല്യാണം കഴിച്ച തന്റെ ഭർത്താവിനെയാണ് എന്നാണ്. ഇവർ തമ്മിൽ കാണുന്നതിന് മുൻപ് ഭർത്താവ് തനിക്ക് ഈ പാട്ടു പാടിയ അയച്ചു എന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന് പാടാനുളള കഴിവൊന്നുമില്ല. പക്ഷേ ഓരോ വരികളും അദ്ദേഹത്തിന്റെ മനസ്സായിട്ട് എനിക്ക് അയച്ചുതന്നു ഈ പാട്ട്. അപ്പോ എനിക്ക് ഒരുപാട് മനോഹരമായ ഓര്‍മ്മകളാണ് ഈ പാട്ട് എന്നാണ് നടി പറയുന്നത്. പാട്ടെനിക്ക് അയച്ചുകഴിഞ്ഞ് ശരത്തേട്ടന്‍ അമ്മയോട് പറഞ്ഞു ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്. അതെയോ എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും എന്നായിരുന്നു അമ്മയുടെ മറുപടി എന്നും രസകരമായി നടി ഷോയിൽ പറഞ്ഞു. ഇതാണ് ഇപ്പോൾ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും നടി അഭിനയിച്ചു. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു താരം. ദൃശ്യം 2വില്‍ തന്‌റെ കഥാപാത്രമായി വീണ്ടും എത്തുന്നുണ്ട് ആശാ ശരത്ത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.