നാനി നായകനാകുന്ന പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ് 

Malayalilife
നാനി നായകനാകുന്ന പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ് 

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ജഡല്‍ എന്ന കഥാപാത്രമായി തീയറ്ററില്‍ നിറഞ്ഞാടാന്‍ തയ്യാറെടുക്കുകയാണ് താരം.

ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിന്റെ ഇടയിലാണ് സെക്കന്‍ഡ് ലുക്കും തരംഗം തീര്‍ക്കുന്നത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നാനി എത്തുന്ന ചിത്രത്തിന് മേല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. സെക്കന്‍ഡ് ലുക്കും പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ഹൈപ്പ് വര്‍ധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട് തുടരുന്ന ചിത്രം ആക്ഷന്‍ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി ചിത്രം നിര്‍മിക്കുന്നു. 

രാഘവ് ജുറല്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സി എച്ച് സായ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിര്‍വഹിക്കുന്നു.

മാര്‍ച്ച് 26, 2026ല്‍ പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകര്‍ക്കായി സമ്മാനിക്കും. പാന്‍ വേള്‍ഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സിനിമയെ ലോക തലത്തില്‍ എത്തിക്കും. പി ആര്‍ ഒ - ശബരി

Read more topics: # പാരഡൈസ്
paradise movie second look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES