നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത്. നീഓം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും കുടുംബവും പേരു നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഓമിയുടെ നൂല് കെട്ട് ചടങ്ങ് നടത്തിയത്. കുടുംബത്തിലെ ആഘോഷത്തിന്റെ വീഡിയോ ദിയയും ചിത്രങ്ങളടക്കം സഹോദരിമാരും പങ്ക് വച്ച് എത്തിയിരുന്നു. ഇപ്പോളിതാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് കൃഷ്ണകുമാര്‍ കുറിച്ചത് ഇങ്ങനെയാണ്.
ഓമിയുടെ വരവോടെ ജീവിതത്തിലെ വിഷമങ്ങളെല്ലാം നീങ്ങിയെന്ന് പറയുകയാണ് കൃഷ്ണകുമാര്‍. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ലെന്നും അമ്മയുടെ അകത്തു കിടന്നപ്പോള്‍ അവന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എല്ലാ വിഷമങ്ങളും കാറ്റില്‍ പറത്തി ഒരുപാടു സന്തോഷവുമായാണ് അവന്‍ വന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
'ജീവിതത്തില്‍ സന്തോഷിക്കാന്‍ ചില കാരണങ്ങള്‍ വരും. ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയായിരുന്നു. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ല. c പക്ഷെ എല്ലാ വിഷമങ്ങളും കാറ്റില്‍ പറത്തി, ഒരുപാടു സന്തോഷവുമായി അവന്‍ വന്നു. എല്ലാം മംഗളമായി ഭവിച്ചതിനു പിന്നില്‍ കേരളത്തിലെ, ഞങ്ങളെ സ്‌നേഹിക്കുന്ന ഒരുപാടു പേരുടെ പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. എല്ലാത്തിനും നന്ദി,' കൃഷ്ണകുമാര്‍ കുറിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍ ഗണേഷ്. പ്രിയപ്പെട്ടവര്‍ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.
അടുത്തിടെ, ദിയയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലക്ഷങ്ങളുടെ തട്ടപ്പ് നടത്തിയ ജീവനക്കാര്‍ ദിയക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ജീവനക്കാരികളാണ് സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം തങ്ങളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് സ്വീകരിച്ച് തട്ടിപ്പു നടത്തിയത്. കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.