മലയാള ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ആശ ശരത്. ആശ ശരത്തിന്റെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. സംഗീത് നൈറ്റില്‍ ആശ ശരത്തും ഭര്‍ത്താവും ചെയ്ത നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഈറന്‍ മേഘം എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഈ ഗാനം തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് ആശ നേരത്തെ പറഞ്ഞിട്ടുണ്ട്. ആശ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ വരും. 18 വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടന്‍ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുന്‍പു മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. കാണുന്നതിനു മുന്‍പ് അദ്ദേഹം ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടില്‍ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.''
നീല ഗൗണ്‍ ഇട്ടായിരുന്നു ആശാ ശരത്ത് എത്തിയത്. നീല ഷര്‍ട്ടും കോട്ടും ധരിച്ചാണ് ശരത്ത് എത്തിയത്. ഡാന്‍സിനിടയില്‍ ആശയ്ക്ക് റോസാപ്പൂക്കള്‍ നല്‍കി പ്രൊപോസും ചെയ്യുന്നുണ്ട് ശരത്. മാര്‍ച്ച് 18 നായിരുന്നു ഉത്തരയുടെ വിവാഹം. ഗംഭീരം ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങള്‍ നടന്നത്. ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകള്‍ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
പതിനെട്ടാം വയസ്സിലാണ് ആശ ശരത് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീ ഡിഗ്രി സമയത്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആ അവസരം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ അഭിനയ ആഗ്രഹം ആശ ശരത് തടഞ്ഞുവെച്ചതെയില്ല. ദുബായില്‍ ആശ റേഡിയോ ജോക്കി ആയും പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാകേന്ദ്രം എന്ന നൃത്ത സ്‌കൂളും ആശയ്ക്കുണ്ട്.