നര്‍ത്തകിയായും അഭിനേത്രിയായും മലയാളി മനസുകളില്‍ ഇടംനേടിയ നടിയാണ് ് ആശ ശരത്. അമ്മ കലാമണ്ഡലം സുമതിയുടെ മകള്‍കൂടിയായ ആശയും മകള്‍ ഉത്തരയും പല വേദികളിലും ഒന്നിച്ച് നൃത്തരൂപവുമായി എത്താറുണ്ട്. എന്നാല്‍ ഇക്കളിഞ്ഞ ദിവസം ആശ ശരത്തിനൊപ്പം അമ്മ കലാമണ്ഡലം സുമതിയും മകള്‍ ഉത്തരയും വേദിയിലെത്തിയപ്പോള്‍ മൂന്ന് തലമുറകളാണ് ഒന്നിച്ചത്. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താവ് ക്ഷേത്രത്തില്‍ ആണ് മൂന്നു തലമുറ ഒന്നിച്ചെത്തി നൃത്തം അവതരിപ്പിച്ചത്, ഇതിന്റെ വീഡിയോ താരം തന്നെ പങ്കിട്ടിരിക്കുകയാണ്.
അമ്മ നൃത്ത ലോകത്തെത്തിയതിന്റെ 60-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താവ് ക്ഷേത്രത്തില്‍ മൂന്നു തലമുറ ഒന്നിച്ചെത്തി നൃത്തം അവതരിപ്പിച്ചത്.. ആശയും അമ്മ സുമതിയും മകള്‍ ഉത്തരയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആശ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. ഈയടുത്താണ് ആശയുടെ മൂത്തമകള്‍ ഉത്തര വിവാഹിതയായത്. ഉത്തരയുടെ ഭര്‍ത്താവ് ആദിത്യന്‍ നൃത്തം കാണാനായി സദസ്സിലുണ്ടായിരുന്നു.
ആശയും മകള്‍ ഉത്തരയും ഒരുമിച്ച് 'ഖെദ' എന്ന ചിത്രവും ചെയ്തിരുന്നു. ഫ്രൈഡെ, കര്‍മ്മയോധ, അര്‍ദ്ധനാരി, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ദൃശ്യ'ത്തിലൂടെയാണ് ആശയുടെ കരിയര്‍ ഗ്രാഫ് ഉയരുന്നത്.
കുങ്കുമപ്പൂവ്' എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം പിന്നീടാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സിനിമയില്‍ സജീവമായ ആശ നൃത്തദേവികളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. പതിനെട്ടാം വയസ്സില്‍ വിവാഹിതയായ ആശ, ഭര്‍ത്താവ് ശരത്തിനൊപ്പം ദുബായിലെത്തിയ ശേഷം നൃത്ത വിദ്യാലയം തുടങ്ങി.