സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ഇആഘോഷമായിരുന്നു ഇക്കഴിഞ്ഞ ദിവസം. പിറന്നാള്‍ ആഘോഷത്തില്‍ നടന്‍ ദിലീപ് സകുടുംബം എത്തിയിരിക്കുന്ന ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ ആകുന്നത്. ദിലീപും ,മഹാലക്ഷ്മിയും, കാവ്യയും, മീനാക്ഷിയും ചേര്‍ന്നാണ് ഈ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. കലാഭവന്‍ ഷാജോണ്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍ തുടങ്ങിയ താരങ്ങളും പൊന്നോമനകള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്ത അരുണ്‍ ഗോപി ഇപ്പോള്‍ ദിലീപിനെ നായകനാക്കി 'ബാന്ദ്ര' എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്.
സെന്റ് തെരാസാ കോളേജിലെ അധ്യാപിക ആയിരുന്നു സൗമ്യ. കഴിഞ്ഞ ദിവസം ആയിരുന്നു ഇരട്ട കുട്ടികള്‍ ആയ താര്ക്കിന്റെയും ,താമരയുടയും ആദ്യ പിറന്നാള്‍ ആഘോഷം. അരുണ്‍ ഗോപി ആദ്യ സംവിധാന രംഗത്തേക്കു ചുവട് വെക്കുന്നത് രാമലീല എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു, ഈ ചിത്രത്തില്‍ നായകന്‍ ആയി എത്തിയത് നടന്‍ ദിലീപ് ആയിരുന്നു. ഇപ്പോള്‍ വീണ്ടും ദിലീപിനെ നായകനാക്കി 'ബാന്ദ്ര' എന്ന ചിത്രം ആണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തമന്ന ആണ് നായിക ആയി എത്തുന്നത്.