കൈലേഷ് നായകനാകും; എ ആര്‍ കാസിമിന്റെ അര്‍ജുന്‍ ബോധി ( ദി ആല്‍ക്കമിസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു 

Malayalilife
 കൈലേഷ് നായകനാകും; എ ആര്‍ കാസിമിന്റെ അര്‍ജുന്‍ ബോധി ( ദി ആല്‍ക്കമിസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു 

.ആര്‍.കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അര്‍ജുന്‍ ബോധി (ദി ആല്‍ക്കമിസ്റ്റ് )ഡി.കെ.സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിവാകരന്‍ കോമല്ലൂര്‍, തിരക്കഥയും ഗാനങ്ങളും രചിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിന്നാല് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ചു.

അണിയറ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും മാത്രം അണിനിരന്ന ലളിതമായ ചടങ്ങളിലൂടെയാണ് ചിത്രീ: കരണം ആരംഭിച്ചത്.ഒരു സയന്റിസ്റ്റിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ എ.ആര്‍.കാസിം അവതരിപ്പിക്കുന്നത്.ഇന്‍ഡ്യന്‍ ഗാസ്ത്ര രംഗത്തു തന്നെ ഏറെ സമര്‍ത്ഥനാണ് അര്‍ജുന്‍ ബോധി.ആധുനിക ശാസ്ത്രയുഗത്തില്‍ ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവനാണ് അര്‍ജുന്‍ ബോധിയെങ്കിലും പൂര്‍വ്വികരുടെ  ചില സിദ്ധാന്തങ്ങള്‍ക്കും പ്രാധാന്യമുണ്ടന്നു തിരിച്ചറിയുന്നവനാണ് അര്‍ജുന്‍ ബോധി.

മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടുത്തം നടത്തുന്നു അര്‍ജുന്‍ ബോധി.അര്‍ജുന്‍ ബോധിയുടെ ഈ കണ്ടുപിടുത്തത്തെ വാണിജ്യ കരിക്കുവാന്‍ ശ്രമിക്കുന്ന ഒരു വന്‍മാഫിയാ സംഘ ത്തിന്റെ കടന്നുവരവിലൂടെ പിന്നീടങ്ങോട് സംഘര്‍ഷത്തിന്റെ നാളുകളായി മാറുന്നു. ഈ  സംഘര്‍ഷങ്ങളുടെ തികച്ചും ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം.

ശസ്ത്രമായാലും മതമായാലും അത് മനുഷ്യനന്മക്കായിരിക്കണം.. മനുഷ്യന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകരുത് എന്ന ഒരു സന്ദേശം കൂടി നല്‍കുന്നതാണ് ഈ ചിത്രം 'സയന്റിഫിക്‌സ് ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ നായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ കൈലേ ഷാണ് ഈ ചിത്രത്തിലെ നായകനായ അര്‍ജുന്‍ ബോധിയെ അവതരിപ്പിക്കുന്നത്. നീലത്താമരക്കു ശേഷം കൈലേഷ് നായകനാകുന്ന ചിത്രം കൂടിയാണിത്.സായ്കുമാര്‍, പ്രമോദ് വെളിയനാട്y മധുപാല്‍, ചെമ്പില്‍ അശോകന്‍, അരിസ്റ്റോ സുരേഷ്, ഷോബി തിലകന്‍ സലിം .എസ് ., ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന റിനില്‍ ഗൗതം എന്ന പുതുമുഖവുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നായിക പുതുമുഖമാണ്.

 ദിവാകരന്‍ കോമല്ലൂര്‍. 
ലോകപ്രശസ്ത ചിത്രകാരനായ രാജാ രവി വര്‍മ്മയുടെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ രവിവര്‍മ്മ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആദ്യത്തെ സംസ്ഥാന അവാര്‍ഡും, രണ്ടായിരത്തി പതിമൂന്നില്‍ കേരള ലളിത കലാ അക്കാദമിയുടെ പ്രകൃതി ചിത്രരചനക്കുള്ള അവാര്‍ഡും സ്വര്‍ണ്ണ മെഡലും ലഭിച്ചാട്ടുള്ള - കലാപ്രതിഭ കൂടിയാണ് ദിവാകരന്‍ കോമല്ലൂര്‍

പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികമാറിന്റെ തിരക്കഥയില്‍ മുരളി, സായ്കുമാര്‍, ക്യാപ്റ്റന്‍ രാജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒക്കിയ നീലാകാശം നിറയെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ.ആര്‍.കാസിം, പിന്നീട്,
ദേവക്കോട്ടൈ, നവംബര്‍ ഇരുപത്തിയഞ്ച് എന്നീ തമിഴ് ചിത്രങ്ങളും, റീ ക്യാപ്പ് എന്ന ഒരു മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഒരുക്കുന്ന ചിത്രമാണിത്.

സംഗീതം -റിനില്‍ ഗൗതം.
ഛായാഗ്രഹണം -രഞ്ജിത്ത് രവി .
കലാസംവിധാനം - ബസന്ത് .
മേക്കപ്പ് - അനില്‍ നേമം.
കോസ്റ്റ്വും - ഡിസൈന്‍ - കുക്കു ജീവന്‍.
കോ. ഡയറക്ടര്‍ -ബെന്നി തോമസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -എസ്.പി.ഷാജി.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - സെയ്ത് മുഹമ്മദ്.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - മെഹമൂദ് കാലിക്കട്ട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
ജെ.പി.മണക്കാട്
തിരുവനന്തപുരം, മീന്‍മുട്ടി, പാതിരാമണല്‍ അരുണാചല്‍ പ്രദേശ്. ടിബറ്റന്‍ കാടുകളിലുമായിട്ടാണ്  ഈ m ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
വാഴൂര്‍ ജോസ്.
ഫോട്ടോ - ഷിജു രാഗ്

arjun bodhi the alchemist movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES